ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (IRTC) കേരളത്തിലെ വിവിധ ജില്ലകളിലുള്ള പഞ്ചായത്ത്/ മുനിസിപ്പാലിറ്റികളിലെ ഹരിത സഹായ സ്ഥാപനം അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായി പ്രവർത്തിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ജസ്റ്റ് ഇമെയിൽ വഴി അപേക്ഷ നൽകാം. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് മുഴുവനായി വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിച്ചാൽ മതി.
Vacancy Details
കേരളത്തിലെ കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലെ ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്/ മുനിസിപ്പാലിറ്റികൾക്ക് കീഴിലാണ് ഒഴിവുകൾ വരുന്നത്.
ജില്ല | ബ്ലോക്ക് | പഞ്ചായത്ത്/ മുനിസിപ്പാലിറ്റി |
---|---|---|
കൊല്ലം | 1. വെട്ടിക്കവല ബ്ലോക്ക് | മേലില, പവിത്രേശ്വരം, മൈലം, ഉമ്മന്നൂർ |
2. പത്തനാപുരം ബ്ലോക്ക് | തലവൂർ | |
ആലപ്പുഴ | 1. അമ്പലപ്പുഴ ബ്ലോക്ക് | പുന്നപ്ര നോർത്ത്, പുറക്കാട് |
2. വെളിയനാട് ബ്ലോക്ക് | പുളിങ്കുന്ന്, കാവാലം | |
3.ഹരിപ്പാട് ബ്ലോക്ക് | ചെറുതന | |
4. ചെങ്ങന്നൂർ ബ്ലോക്ക് | വെൺമണി, പാണ്ടനാട് | |
5.ആര്യാട് ബ്ലോക്ക് | മണ്ണഞ്ചേരി | |
6. മുതുകുളം ബ്ലോക്ക് | പത്തിയൂർ | |
7. മാവേലിക്കര ബ്ലോക്ക് | ചെട്ടികുളങ്ങര, താഴക്കര | |
മാവേലിക്കര മുനിസിപ്പാലിറ്റി | ||
തൃശൂർ | 1. ചാവക്കാട് ബ്ലോക്ക് | വടക്കേക്കാട്, കടപ്പുറം, ഒരുമനയൂർ, പുന്നയൂർക്കുളം |
2.ചൊവ്വന്നൂർ ബ്ലോക്ക് | കണ്ടാണശ്ശേരി | |
3.പഴയന്നൂർ ബ്ലോക്ക് | തിരുവില്ലാമല, കൊണ്ടാഴി, ചേലക്കര | |
4.വടക്കഞ്ചേരി ബ്ലോക്ക് | മുള്ളൂർകര | |
5.കൊടകര ബ്ലോക്ക് | അളഗപ്പനഗർ | |
6.മാള ബ്ലോക്ക് | ആളൂർ | |
7.ചേർപ്പ് ബ്ലോക്ക് | വല്ലച്ചിറ | |
8.മതിലകം ബ്ലോക്ക് | ശ്രീനാരായണപുരം | |
ഗുരുവായൂർ നഗരസഭ | ||
എറണാകുളം | 1.പറവൂർ ബ്ലോക്ക് | ചേന്ദമംഗലം |
2.പാറക്കടവ് ബ്ലോക്ക് | പാറക്കടവ് | |
പാലക്കാട് | ഒറ്റപ്പാലം ബ്ലോക്ക് | വല്ലപ്പുഴ,ചളവറ |
കാസർഗോഡ് | മഞ്ചേശ്വരം ബ്ലോക്ക് | പൈവളിക |
മലപ്പുറം | 1.മങ്കട ബ്ലോക്ക് | മൂർക്കനാട് |
2.കുറ്റിപ്പുറം ബ്ലോക്ക് | എടയൂർ | |
3.തിരൂർ ബ്ലോക്ക് | തലക്കാട്, പുറത്തൂർ | |
4.പെരിന്തൽമണ്ണ ബ്ലോക്ക് | താഴേക്കാട് | |
5.പൊന്നാനി ബ്ലോക്ക് | എടപ്പാൾ |
Qualification
ഏതെങ്കിലും വിഷയത്തിൽ ബിരുദം
മുൻഗണന
- സോഷ്യൽ വർക്ക്, സോഷ്യോളജി, പരിസ്ഥിതി വിഷയങ്ങളിൽ ബിരുദമോ, ബിരുദാനന്തര ബിരുദമൊ ഉള്ളവർക്ക്.
- ബന്ധപ്പെട്ട ബ്ലോക്ക്/ നഗരസഭാ പരിധിയിൽ സ്ഥിര താമസമുള്ളവർക്ക്
- ഇരുചക്ര വാഹനം ഉള്ളവർക്ക്
How to Apply?
താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന അപ്ലിക്കേഷൻ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. ശേഷം 2023 നവംബർ 8 വൈകുന്നേരം 5 മണിക്ക് മുമ്പായി mail@irtc.org.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കുക.