ബേസിക് കോളിഫിക്കേഷനിൽ കേന്ദ്രസർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരം. റ്റാറ്റ മെമ്മോറിയൽ സെന്റർ ഹെൽപ്പർ, അറ്റൻഡർ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് നവംബർ 17 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. വിശദമായ റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
Vacancy Details
റ്റാറ്റ മെമ്മോറിയൽ സെന്റർ പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് അറ്റൻഡർ, ട്രേഡ് ഹെൽപ്പർ തുടങ്ങിയ തസ്തികകളിലേക്ക് 50 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
• അറ്റൻഡന്റ്: 27
• ട്രേഡ് ഹെൽപ്പർ: 23
Age Limit Details
പരമാവധി 25 വയസ്സ് വരെയാണ് പ്രായപരിധി. പിന്നാക്ക വിഭാഗക്കാർക്ക് 30 വയസ്സ് വരെയുമാണ് പ്രായപരിധി.
Educational Qualification
1. അറ്റൻഡന്റ്
അംഗീകൃത ബോർഡിൽ നിന്ന് S.S.C അല്ലെങ്കിൽ തത്തുല്യം പാസായി.
പരിചയം: ഫയലിംഗ്, റെക്കോർഡ് കീപ്പിംഗ്, ഡിസ്‌പാച്ച് വർക്ക്, ഫോട്ടോകോപ്പി മെഷീൻ പ്രവർത്തിപ്പിക്കൽ, ഓഫീസ് ജോലികളിൽ സഹായിക്കൽ, പൊടിപടലങ്ങൾ വൃത്തിയാക്കൽ തുടങ്ങിയവയിൽ അപേക്ഷകന് കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
2. ട്രേഡ് ഹെൽപ്പർ
അംഗീകൃത ബോർഡിൽ നിന്ന് S.S.C അല്ലെങ്കിൽ തത്തുല്യം പാസായി.
പരിചയം: ഓപ്പറേഷൻ തിയേറ്റർ / ഐസിയു / ഡയഗ്നോസ്റ്റിക്സ് സർവീസസ് / ലബോറട്ടറി / എഞ്ചിനീയറിംഗ് മുതലായവയിലെ ഉപകരണങ്ങളുടെ പരിപാലനം, വൃത്തിയാക്കൽ, പരിപാലനം എന്നിവയിൽ സ്ഥാനാർത്ഥിക്ക് കുറഞ്ഞത് ഒരു വർഷത്തെ പരിചയമുണ്ടായിരിക്കണം.
Salary Details
റ്റാറ്റ മെമ്മോറിയൽ സെന്റർ റിക്രൂട്ട്മെന്റ് വഴി അറ്റൻഡർ, ട്രേഡ് ഹെൽപ്പർ തസ്തികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 18000 രൂപയാണ് ശമ്പളമായി ലഭിക്കുക. കൂടാതെ അനുവദനീയമായ അലവൻസും ലഭിക്കുന്നതാണ്.
Application Fees
(i) ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അപേക്ഷകൻ അപേക്ഷാ ഫീസ് 300/- രൂപ ഓൺലൈനായി അടയ്ക്കണം.
(ii) SC / ST / സ്ത്രീ ഉദ്യോഗാർത്ഥികൾ / വികലാംഗരായ വ്യക്തികൾ / വിമുക്തഭടന്മാർ (ഏതെങ്കിലും റാങ്കിൽ സേവനമനുഷ്ഠിച്ച ശേഷം ആദ്യമായി സിവിൽ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ) അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
(iii) അടച്ച അപേക്ഷാ ഫീസ് ഒരു കാരണവശാലും റീഫണ്ട് ചെയ്യപ്പെടുന്നതല്ല.
How to Apply?
റ്റാറ്റ മെമ്മോറിയൽ സെന്റർ വിവിധ അറ്റൻഡർ, ട്രേഡ് ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം അപേക്ഷിക്കണം. ഉദ്യോഗാർത്ഥികൾക്ക് 2023 നവംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധിയുണ്ട്. എങ്ങനെ അപേക്ഷിക്കാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ മാത്രം താഴെ നൽകിയിട്ടുണ്ട്. ഡീറ്റൈൽ ആയിട്ട് ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭിക്കും.
- ഔദ്യോഗിക വെബ്സൈറ്റായ https://tmc.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.