വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെന്റർ സ്പെഷ്യൽ നീഡ് ഹോമിലേക്ക് വനിത ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
തൃശ്ശൂർ ജില്ലയിലെ രാമവർമ്മപുരത്ത് പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് ഹൗസ് മാനേജർ, സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫുൾടൈം റസിഡന്റ് വാർഡൻ, സെക്യൂരിറ്റി, കുക്ക്, ആയ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ക്ലീനിങ് സ്റ്റാഫ്, സൈക്യാട്രിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, നഴ്സിംഗ് സ്റ്റാഫ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
യോഗ്യത പ്രവർത്തിപരിചയം വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 20 നകം വുമൺ ആന്റ് ചിൽഡ്രൻസ് ഹോം, പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷൻ, രാമവർമ്മപുരം, തൃശ്ശൂർ 680631 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9495817696, 8594012517.
ഇന്റർവ്യൂ
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ദന്തല്‍ സര്‍ജന്‍, ലാബ് ടെക്നീഷ്യന്‍, ഇ.സി.ജി ടെക്നിഷ്യന്‍, എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.