2855 ദിർഹം ശമ്പളത്തിൽ ദുബായിൽ ഡ്രൈവർ ജോലി നേടാം! കേരള സർക്കാരിന്റെ റിക്രൂട്ടിംഗ് ഏജൻസിയായ ODEPEC ഹെവി ആൻഡ് ലൈറ്റ് ബസ് ഡ്രൈവർ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.
താല്പര്യമുള്ളവർ ആദ്യം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. മൊബൈൽ വഴി അപേക്ഷിക്കാൻ അറിയുന്നവർക്ക് മൊബൈൽ വഴിയും അതല്ലാത്തവർക്ക് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയൊക്കെ അപേക്ഷ നൽകാം.
Salary Details for UAE Driver Job
ODEPEC റിക്രൂട്ട്മെന്റ് വഴി ഹെവി ആൻഡ് ലൈറ്റ് ബസ് ഡ്രൈവർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 2855 ദിർഹം, ഇന്ത്യൻ മണിയിലേക്ക് കൺവേർട്ട് ചെയ്യുകയാണെങ്കിൽ ഏകദേശം 64715 രൂപ മാസം ശമ്പളമായി ലഭിക്കും. (എല്ലാ ആനുകൂല്യങ്ങളും ചേർത്താണ് 2855 ദിർഹം ശമ്പളമായി ലഭിക്കുക)
UAE Driver Job Vacancy Details
ഹെവി ആൻഡ് ലൈറ്റ് ബസ് ഡ്രൈവർ പൊസിഷനിലേക്ക് 20 ഒഴിവുകളാണ് ഉള്ളത്.
Qualifications UAE Driver Job
പുരുഷന്മാർക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അവസരം ഉള്ളത്. മിനിമം എസ്എസ്എൽസി പാസായവർ ആയിരിക്കണം.
• രണ്ട് വർഷത്തെ ഡ്രൈവിംഗ് പരിചയം.
• UAE ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ളവർ ആയിരിക്കണം. (ലൈസൻസ് ക്യാറ്റഗറി 3,6)
• ഇംഗ്ലീഷിൽ അടിസ്ഥാന കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.
• മികച്ച ശാരീരിക ക്ഷമത ഉള്ളവരായിരിക്കണം.
Age Details for UAE Driver Job
40 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. പ്രായത്തിന്റെ കാര്യത്തിൽ യാതൊരു ഇളവും നൽകുന്നതല്ല.
How to Apply UAE Driver Job
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ODEPEC ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
യുഎഇയിൽ വരുന്ന ഹെവി ആൻഡ് ലൈറ്റ് ബസ് ഡ്രൈവർ ഒഴിവാണ് ഇത്. വനിതകൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.
ഉദ്യോഗാർത്ഥികൾ ആദ്യം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അതിനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്.
ശേഷം 2023 ഒക്ടോബർ 28 ശനിയാഴ്ച രാവിലെ 8:30 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക. Location: Floor 3, Tower 1, Inkel Business Park, Angamaly