ഇടുക്കി ജില്ലയില്‍ കുട്ടികള്‍ക്കായി ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, ബംഗാളി, കന്നട, അസ്സാമീസ്, ഒറിയ, തെലുങ്ക്, മറ്റ് ഇതര ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യമുളള ട്രാന്‍സിലേറ്റര്‍മാരെ ആവശ്യമുണ്ട്. താല്‍പര്യമുളളവര്‍ പൈനാവില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 04862 235532, 6282406053.
ഇലക്ട്രീഷ്യൻ ഒഴിവ്
പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ഇലക്ട്രീഷ്യന്റെ താത്കാലിക തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ പത്തിന് പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2432071.
പുരാരേഖ വകുപ്പിൽ റിസേർച്ച് ഫെല്ലോ ഒഴിവ്
സംസ്ഥാന പുരാരേഖാവകുപ്പിൽ സൂക്ഷിച്ചിട്ടുള്ള രേഖകളിൽ നിന്നും മലബാർ കലാപവുമായി ബന്ധപ്പെട്ട രേഖകൾ തെരഞ്ഞെടുത്ത് പ്രസിദ്ധീകരണ യോഗ്യമാക്കി നൽകുന്നതിന് റിസേർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. എം.എ ഹിസ്റ്ററി, എം.ഫിൽ ആണ് യോഗ്യത. പി.എച്ച്.ഡി അഭിലഷണീയം. സേവന കാലാവധി ആറ് മാസം. പ്രതിമാസ കരാർ വേതനം 32,560 രൂപ.
അപേക്ഷകൾ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡയറക്ടർ, പുരാരേഖാവകുപ്പ്, പുരാരേഖാവകുപ്പദ്ധ്യക്ഷ കാര്യാലയം, നളന്ദ, കവടിയാർ പി.ഒ., തിരുവനന്തപുരം-3 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21. ഇന്റർവ്യവിന്റെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ സേവനം വകുപ്പുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.