കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്‌നോജളിയുടെ (സി-മെറ്റ്) കീഴിലുള്ള നഴ്‌സിങ് കോളജുകളിലെ (തിരുവനന്തപുരം, കോന്നി, നൂറനാട്, ഉദുമ) ഒഴിവുളള എൽ.ഡി ക്ലാർക്ക് തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
Qualifications
പ്ലസ്ടു പാസായിരിക്കണം. പരമാവധി പ്രായം 40 വയസ്. (എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). ശമ്പളം 20,760 രൂപ.
Application Fee
ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി/എസ്.ടി വഭാഗത്തിന് 250 രൂപയുമാണ് ഫീസ്. www.simet.in ലെ എസ്.ബി.കളക്ട് മുഖേന ഫീസ് അടയ്ക്കാം.
How to Apply?
വെബ്‌സൈറ്റിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും വയസ് തളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, റിസർവേഷന് യോഗ്യതയുള്ളവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രിമീലയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ ഒക്ടോബർ 12 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in, 0471-2302400.