പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നീലിറ്റിൽ അവസരം | NIELIT Recruitment 2023 | Free Job Alert

NIELIT Recruitment 2023 | Free Job Alert ,Central Goverment Job,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി വിവിധ തസ്തികകളിലേ
3 min read
NEILIT Recruitment 2023

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 31 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. 

ഒഴിവുകളുടെ വിവരങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഹെൽപ്പർ ഉൾപ്പെടെയുള്ള വിവിധകളിലായി 80 ഒഴിവുകളിലേക്കാണ് നോട്ടിഫിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്.

  • ഡ്രാഫ്റ്റ്സ്മാൻ 'C': 05
  • ലാബ് അസിസ്റ്റന്റ് 'B': 20
  • ലാബ് അസിസ്റ്റന്റ് 'A': 05
  • ട്രേഡ്സ്മാൻ 'B': 26
  • ഹെൽപ്പർ 'B': 24

പ്രായപരിധി വിവരങ്ങൾ

18 വയസ്സിനും 27 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും പ്രായ പരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.

ശമ്പള വിവരങ്ങൾ

  • ഡ്രാഫ്റ്റ്സ്മാൻ 'C': 29,200 - 92,300
  • ലാബ് അസിസ്റ്റന്റ് 'B': 25500-81100
  • ലാബ് അസിസ്റ്റന്റ് 'A': 19900-63200
  • ട്രേഡ്സ്മാൻ 'B': 19900-63200
  • ഹെൽപ്പർ 'B': 18000-56900

വിദ്യാഭ്യാസ യോഗ്യത

POST EDUCATIONAL QUALIFICATION Experience in Govt./PSU/reputed limited companies
Draftsman ‘C’ Matric/equivalent + ITI certificate (2 years duration) having stream Mechanical 6 years
Lab Assistant ‘B’ Inter (Science) or equivalent, Matric / SSLC 2 years,4 years
Lab Assistant ‘A’ TInter (Science) or equivalent, Matric/ SSLC Nil
Tradesman ‘B’ Matric or equivalent + ITI certificate (2 Years duration) having stream Electrical / Electronics Nil
Helper ‘B’ Matric or equivalent Nil

അപേക്ഷാഫീസ് വിവരങ്ങൾ

▪️ ജനറൽ/ OBC വിഭാഗക്കാർക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്
▪️ SC/ST/EX-S/PWD/ വനിത വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല.
▪️ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ ചലാൻ വഴിയും അപേക്ഷാഫീസ് അടക്കാവുന്നതാണ്. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 ഒക്ടോബർ 31 വരെ അപേക്ഷകൾ സമർപ്പിക്കാം.

➤ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

➤ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക

➤ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

➤ അപേക്ഷാ ഫീസ് അടക്കുക

➤ അപേക്ഷാഫോമിന്റെ പകർപ്പ് എടുത്തു വെക്കുക 

➤ അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.

You may like these posts

  • കേരള ഹൈക്കോടതി 2022 ഫെബ്രുവരി 27 ആം തീയതി അസിസ്റ്റന്റ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഏകദേശം 55 ഒഴിവുകളിലേക്കായിരുന്നു കേരള ഹൈക്കോടതിയുടെ വിജ്ഞാപനം. 53 മാർ…
  • കേരള എക്സൈസ് ഡിപ്പാർട്ട്മെന്റ് വനിതാ സിവിൽ എക്സൈസ് ഓഫീസർ ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരള ഗവൺമെന്റ് ജോലികൾ ആഗ്രഹിക്കുന്ന വനിതാ ഉദ്യോഗാർഥികൾക്ക് ഈ സുവർണാവസരം പ്രയോജനപ…
  • സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(SSC) 2021 വർഷത്തിൽ നടത്തിയ മൾട്ടി ടാസ്കിങ് സ്റ്റാഫ്(MTS) ആദ്യഘട്ട പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ള റ…
  • തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ബയോമെഡിക്കൽ വിഭാഗത്തിൽ കൂടുതലറിയാൻ ആഗ്രഹിക്കുന്ന പട്ടികജാതി- പട്ടി…
  • ഇന്ത്യ പോസ്റ്റ് ഈ വർഷത്തെ ഗ്രാമീൺ ഡാക് സേവക് (GDS) റിസൾട്ട് പ്രഖ്യാപിച്ചു. ഇന്ത്യയിലെമ്പാടുമായി ഏകദേശം 38926 ഒഴിവുകളിലേക്ക് ആയിരുന്നു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രം …
  • എന്താണ് അഗ്നിപഥ് പദ്ധതി?ഇന്ത്യൻ സൈന്യത്തിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ റിക്രൂട്ട്മെന്റ് പദ്ധതിയാണ് അഗ്നിപഥ്. കരസേന, വ്യോമസേന, നാവികസേന  എന്നിവിടങ്ങളിൽ ചുരുങ്ങിയ കാലത്തേ…

Post a Comment