എറണാകുളം മഹാരാജാസ് ഓട്ടോണോമസ് കോളേജിൽ പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് താൽകാലികമായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
Qualifications
1) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ - അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം. 3 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം .
2) ഡാറ്റ എൻട്രി ഓപ്പറേറ്റർ - അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം / ഡിപ്ലോമ, കമ്പ്യൂട്ടർ പ്രവർത്തി പരിചയം അഭിലഷണീയം
3) ഓഫീസ് അറ്റൻഡണ്ട് - പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം . 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം.
How to Apply?
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ ബയോഡാറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം jobs@maharajas.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ബയോഡാറ്റ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 14. യോഗ്യരായ അപേക്ഷകർക്ക് എഴുത്ത് പരീക്ഷ,അഭിരുചി പരീക്ഷ എന്നിവ നടത്തും. വിശദാംശങ്ങൾ www.maharajas.ac.in എന്ന വെബ് സൈറ്റിൽ ഒക്ടോബർ17 ന് പ്രസിദ്ധീകരിക്കും.