കുടുംബശ്രീ - സംസ്ഥാന ദാരിദ്ര നിർമ്മാർജ്ജന ദൗത്യം ഒരു ദേശീയ റിസോഴ്സ് ഓർഗനൈസേഷൻ ആണ് (NRO). ഇപ്പോൾ ഫസ്റ്റ് ലൈൻ സപ്പോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന്റെ പി എസ് സി പരീക്ഷ ഇല്ലാതെ നേടാൻ കഴിയുന്ന ഒരു ജോലി അവസരമാണ് ഇത്. യോഗ്യതയുള്ളവർക്ക് നവംബർ 5 വരെ അപേക്ഷ നൽകാം.
Vacancy
Kudumbasree - NRO പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് ഫസ്റ്റ് ലൈൻ സപ്പോർട്ട് അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age limit
അപേക്ഷകന്റെ പ്രായം 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല.
Qualification and Experience
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
Salary
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപ വരെ മാസ വരുമാനമായി ലഭിക്കും.
How to Apply
താല്പര്യമുള്ള അപേക്ഷകർ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക. ശേഷം അതോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷ ഫോറം പ്രിന്റ് എടുത്ത് പൂരിപ്പിക്കുക. തസ്തികകളിലേക്കുള്ള അപേക്ഷകളിൽ ഇനിപ്പറയുന്നവ ഉൾപ്പെടും.
1. കവർ ലെറ്റർ
2. നൽകിയിരിക്കുന്ന ഫോർമാറ്റിലുള്ള അപേക്ഷ
3. കരിക്കുലം വീറ്റയുടെ പകർപ്പ്
അപേക്ഷ അയക്കേണ്ട വിലാസം: The Executive Director, Kudumbashree NRO, III Floor , Carmel Towers, Vazhuthacaud P O Thiruvananthapuram, Kerala 695014.
അപേക്ഷ അയക്കുന്ന കവറിനു മുകളിൽ
“ Application for the post of (specify post applied for)” in Kudumbashree-NRO”
താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള മെയിൽ ഐഡിയിൽ ഓൺലൈനായി അപേക്ഷിക്കാം.✉️ keralanro@gmail.com and keralanrorecruitment@gmail.com