കുടുംബശ്രീ ജില്ലാ മിഷനുകളിൽ ഒഴിവുള്ള ജില്ലാ പ്രോഗ്രാം മാനേജർ (ലൈവ്സ്റ്റോക്ക്) തസ്തികയിലേക്ക് താഴെ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഒക്ടോബർ 18 വൈകുന്നേരം 5 മണി വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം.
Vacancy Details
കുടുംബശ്രീ ജില്ലാ മിഷനിലെ ജില്ലാ പ്രോഗ്രാം മാനേജർ (ലൈവ്സ്റ്റോക്ക്) പോസ്റ്റിലേക്കാണ് ഒഴിവുകൾ ഉള്ളത്. കേരളത്തിലെ മുഴുവൻ ജില്ലകളിലും ഒഴിവുകളുണ്ട്.
Age Limit Details
പരമാവധി 40 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. പ്രായം 2023 ഓഗസ്റ്റ് 31 അനുസരിച്ച് കണക്കാക്കും.
Qualification & Experience
1. വെറ്റിനറി സയൻസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ
2. ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ
3. എംബിഎ (ഫിഷറീസ് ബിസിനസ് മാനേജ്മെന്റ്) അല്ലെങ്കിൽ
4. എംടെക് ഡയറി ടെക്നോളജി
Salary
ജില്ലാ പ്രോഗ്രാം മാനേജർ (ലൈവ്സ്റ്റോക്ക്) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 30,000 രൂപ വീതം ശമ്പളം ലഭിക്കുന്നതാണ്.
Selection Procedure
സമർപ്പിക്കപ്പെട്ട ബയോഡാറ്റകൾ വിശദമായി പരിശോധിച്ച് സ്ക്രീനിംഗ് നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കും.
How to Apply?
• യോഗ്യതയുള്ളവർ www.cmdkerala.net എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
• ഉദ്യോഗാർത്ഥികൾ 500 രൂപ പരീക്ഷാ ഫീസ് ആയി അടക്കേണ്ടതാണ്
• പരീക്ഷാഫീസ് അപേക്ഷയോടൊപ്പം ഓൺലൈനായി അടക്കാവുന്നതാണ്.
• കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെയും നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കുക.
• ലാസ്റ്റ് ഡേറ്റ് ഒക്ടോബർ 18