കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിൽ കൊമേഴ്സ്യൽ അപ്പ്രെന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് ജില്ലാ കാര്യാലയത്തിലേക്കാണ് കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ഏപ്രിൽ 18 -ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
പ്രായപരിധി
26 വയസ്സ് വരെയാണ് കൊമേഴ്സ്യൽ അപ്രന്റീസ് പോസ്റ്റിലേക്കുള്ള പ്രായപരിധി
അടിസ്ഥാന യോഗ്യത
അംഗീകൃത സർവകലാശാല ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം (DCA/PGDCA)
ശമ്പളം
കേരള മലിനീകരണ നിയന്ത്രണ ബോർഡിന്റെ കൊമേഴ്സ്യൽ അപ്രന്റീസ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 9000 രൂപ സ്റ്റെപ്പന്റ് (പാരിതോഷികം) ലഭിക്കും
ഇന്റർവ്യൂ തീയതി & സ്ഥലം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ഈ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉദ്യോഗാർത്ഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും ബയോഡാറ്റയും സഹിതം ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.
2024 ഏപ്രിൽ 18 ന് രാവിലെ 10 മണി മുതലാണ് ഇന്റർവ്യൂ നടക്കുന്നത്. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കൊല്ലം ജില്ലാ ഓഫീസിൽ ആയിരിക്കും ഇന്റർവ്യൂ.
പൊതു നിർദ്ദേശങ്ങൾ
കേരള മലിനീകരണ നിയന്ത്രണ ബോർഡ് ഒരു വർഷ കാലയളവിലേക്കാണ് കൊമേഴ്സ്യൽ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുക. പൂർണ്ണമായും ഒരു ട്രെയിനിങ് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, മുൻ പരിചയം രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ബോർഡിൽ കൊമേഴ്സ്യൽ അപ്രെന്റിസായി മുൻകാലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനത്തിൽ ലഭ്യമാണ്.
Notification