സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന് കീഴില്‍ ഒഴിവ്

Kerala Housing Board,Kerala Job: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന് കീഴില്‍ കോട്ടയം ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന വനിത ഹോസ്റ്റലില്‍ കുക്കിനെ നിയമിക്കുന
Kerala Housing Board,Kerala Job

കുക്ക് നിയമനം

കോട്ടയം: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന് കീഴില്‍ കോട്ടയം ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന വനിത ഹോസ്റ്റലില്‍ കുക്കിനെ നിയമിക്കുന്നു. ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 31നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 0481 2961775, 9496070741

ഗവൺമെന്റ് ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. വയര്‍മാന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ് ടെക്നീഷ്യന്‍, ഡെസ്‌ക്റ്റോപ് പബ്ലിഷിങ് ഓപ്പറേറ്റര്‍ എന്നീ ട്രേഡുകളിലേക്ക് ഒക്ടോബര്‍ 26ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടക്കും. ബന്ധപ്പെട്ട ട്രേഡുകളില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോണ്‍: 0481 2551062, 9446910041

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs