പാലക്കാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസിന്റെ നിയന്ത്രണത്തിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്(വനിത) തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു.
Qualification
ജനറല്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി/തത്തുല്യം, ടെക്നിക്കല്‍ വിഭാഗത്തില്‍ കേരള നേഴ്സ് ആന്‍ഡ് മിഡ്‌വൈഫ്സ് കൗണ്‍സില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സില്‍ അംഗീകരിച്ച ഓക്സിലറി നേഴ്സ് മിഡ്‌വൈഫറി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള നേഴ്സ് മിഡ്‌വൈഫ്സ് കൗണ്‍സിലിന്റെ ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്, കേരള നേഴ്സ് മിഡ്‌വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത.
സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ മുന്‍പരിചയം, പട്ടികവര്‍ഗ്ഗ വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18 നും 44 നും മധ്യേ. നിയമന കാലാവധി 2024 മാര്‍ച്ച് 31 വരെ. പ്രതിമാസം 13,000 രൂപ ഓണറേറിയം.
How to Apply?
താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 17 ന് രാവിലെ 10.30 ന് മുക്കാലിയിലുള്ള അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ യോഗ്യത, വയസ്, ജാതി, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കൂടിക്കാഴ്ചക്കെത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924253347, 9947681296