India Post GDS Result 2023 - List 3 Out
പോസ്റ്റുമാൻ ജോലിക്കുവേണ്ടി ഒരുപാട് ആളുകൾ അപേക്ഷ അയച്ചിരുന്നു. ഒന്നും രണ്ടും ലിസ്റ്റുകൾ നേരത്തെ തന്നെ വന്നു. ഇപ്പോഴിതാ GDS പോസ്റ്റിലേക്കുള്ള മൂന്നാമത്തെ ലിസ്റ്റും വന്നിരിക്കുകയാണ്. ലിസ്റ്റിൽ ഉള്ള ഉദ്യോഗാർത്ഥികൾ പെട്ടെന്ന് തന്നെ അവരുടെ സർട്ടിഫിക്കറ്റുകളുമായി അതാത് ഡിവിഷനുകളിൽ വേരിഫിക്കേഷന് ഹാജരാകേണ്ടതാണ്. വെരിഫിക്കേഷൻ ചെയ്യാനായി 2023 ഒക്ടോബർ 30 വരെ സമയപരിധിയുണ്ട്.
India Post GDS Notification Details
ഓർഗനൈസേഷൻ | India Post |
---|---|
ജോലി തരം | കേന്ദ്ര സർക്കാർ |
ആകെ ഒഴിവുകൾ | 30041 |
ജോലിസ്ഥലം | കേരളത്തിലുടനീളം |
പോസ്റ്റിന്റെ പേര് | GDS, BPM, ABPM |
നിയമനം | നേരിട്ടുള്ള നിയമനം |
അപേക്ഷിക്കേണ്ടവിധം | ഓൺലൈൻ |
അപേക്ഷിക്കേണ്ട തീയതി | 2023 ഓഗസ്റ്റ് 3 |
മൂന്നാം ലിസ്റ്റ് പ്രസിദ്ധീകരിച്ചത് | 2023 ഒക്ടോബർ 20 |
ഉള്ളടക്കം | indiapostgdsonline.gov.in |
GDS Merit List എങ്ങനെ ഡൗൺലോഡ് ചെയ്യാം?
പോസ്റ്റുമാൻ ഒഴിവുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന സ്റ്റെപ്പുകൾ ഫോളോ ചെയ്തുകൊണ്ട് മെറിറ്റ് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം. അതല്ലെങ്കിൽ ഏറ്റവും താഴെ നൽകിയിരിക്കുന്ന ഡയറക്ട് ലിങ്ക് വഴി നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ രജിസ്റ്റർ നമ്പർ വെച്ച് റിസൾട്ട് പരിശോധിക്കാവുന്നതാണ്.
- ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ indiapostgdsonline.gov.in സന്ദർശിക്കുക
- ഹോംപേജിലെ “GDS 2023 Schedule-II” ടാബിൽ ക്ലിക്ക് ചെയ്യുക
- കേരളത്തിൽ ആയിരിക്കും നിങ്ങൾ എല്ലാവരും അപേക്ഷിച്ചിട്ടുണ്ടാവുക. അതിൽ കേരളം സെലക്ട് ചെയ്യുക
- “മെറിറ്റ് ലിസ്റ്റ് III” എന്ന് പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ഒരു പുതിയ ടാബിലോ വിൻഡോയിലോ ഒരു PDF ഫയൽ ഡൗൺലോഡ് ചെയ്ത് വരും.
- ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി പിഡിഎഫ് ഫയൽ സൂക്ഷിച്ചുവെക്കുക.
How to Check GDS Result?
നമ്മൾ ഇപ്പോൾ Result PDF ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു. ഇനി നോക്കേണ്ടത് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ളതാണ്.
- അതിനായി പിഡിഎഫ് തുറക്കുക.
- അതിനുശേഷം മുകളിലെ സെർച്ച് ബാറിൽ നിങ്ങളുടെ റജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്യുക.
- സെർച്ച് നൽകുക
- ഇങ്ങനെ നൽകുമ്പോൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അറിയുവാൻ സാധിക്കും.
How to Prepare Document Verification?
കേരള പോസ്റ്റ് ഓഫീസ് ജിഡിഎസ് ഡോക്യുമെന്റ് വെരിഫിക്കേഷൻ 2023-ന് തയ്യാറെടുക്കുമ്പോൾ, നന്നായി തയ്യാറെടുക്കേണ്ടത് നിർണായകമാണ്. ഈ സുപ്രധാന ഘട്ടം ആത്മവിശ്വാസത്തോടെയും എളുപ്പത്തിലും നാവിഗേറ്റ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ചില വിലപ്പെട്ട നുറുങ്ങുകൾ ഇതാ.
നിങ്ങളുടെ പ്രമാണങ്ങൾ സൂക്ഷ്മമായി ഓർഗനൈസുചെയ്യുക, സൂക്ഷ്മപരിശോധനയ്‌ക്കായി നിങ്ങളുടെ ഒറിജിനലുകളും ഫോട്ടോകോപ്പികളും തയ്യാറാണെന്ന് ഉറപ്പാക്കുക. പ്രൊഫഷണലായി വസ്ത്രം ധരിക്കുക, അനുകൂലമായ മതിപ്പ് ഉണ്ടാക്കാൻ കൃത്യനിഷ്ഠ പാലിക്കുക. ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന നിർദ്ദിഷ്ട പ്രമാണ ആവശ്യകതകൾ സ്വയം പരിചയപ്പെടുത്തുക. സ്ഥിരീകരണ പ്രക്രിയയിൽ നിങ്ങളുടെ സമീപനം പരിശീലിക്കുകയും ശാന്തമായും ആത്മവിശ്വാസത്തോടെയും തുടരുക. ഈ നുറുങ്ങുകൾ പിന്തുടരുന്നത് വിജയകരമായ ഒരു കേരള പോസ്റ്റ് ഓഫീസ് GDS ഡോക്യുമെന്റ് വെരിഫിക്കേഷൻ 2023 ലേക്ക് നിങ്ങളെ സജ്ജമാക്കും.
Download Merit List