ഐ.എച്ച്.ആര്‍.ഡി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സ് അയിലൂരില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി തസ്തികയില്‍ ഒഴിവ്. ഐ.ടി.ഐ/ഐ.എച്ച്.ആര്‍.ഡി/എല്‍.ബി.എസ് എന്നിവയില്‍ ഡാറ്റ എന്‍ട്രി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ഏഴിന് രാവിലെ പത്തിന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923 241766, 8547005029.
ടെക്നീഷ്യന്‍ പ്ലംബര്‍ നിയമനം: അഭിമുഖം 12 ന്
പ്ലംബര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഐ.ടി.ഐ-പ്ലംബിങ് കോഴ്സ് പാസായവരും (എന്‍.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ്) പ്ലംബര്‍ ലൈസന്‍സ് യോഗ്യത ഉള്ളവരുമായിരിക്കണം. ഇരുതസ്തികകള്‍ക്കും പ്രായപരിധി 40. ഒക്ടോബര്‍ 12 ന് രാവിലെ 11 ന് 02 ടെക്നീഷ്യന്‍ തസ്തികയിലേക്കും ഉച്ചയ്ക്ക് രണ്ടിന് പ്ലംബര്‍ തസ്തികയിലേക്കും കൂടിക്കാഴ്ച നടക്കും. അസല്‍ രേഖകളും ഒപ്പം ഉദ്യോഗാര്‍ത്ഥി തന്നെ സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പും ആധാര്‍ കാര്‍ഡും സഹിതം സൂപ്രണ്ടിന്റെ ചേംബറില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2560013