AI എയർപോർട്ട് സർവീസ് ലിമിറ്റഡ് കൊച്ചി, കോഴിക്കോട് എയർപോർട്ടുകളിലെ 323 ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. എസ്എസ്എൽസി മാത്രം യോഗ്യതയുള്ളവർക്ക് 279 ഒഴിവുകൾ ഉണ്ട്. ഒരു പ്രവർത്തി പരിചയവും ഇല്ലാതെ വെറും ഇന്റർവ്യൂ മാത്രം അറ്റൻഡ് ചെയ്ത് നിങ്ങൾക്ക് ജോലി കരസ്ഥമാക്കാം. മൂന്ന് വർഷത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. പിന്നീട് പെർഫോമൻസ് അനുസരിച്ച് കാലാവധി നീട്ടുന്നതായിരിക്കും.
ഡയറക്ട് ഇന്റർവ്യൂ വഴിയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് മുഴുവനായി വായിച്ച് മനസ്സിലാക്കുക.
Job Details for Calicut, Cochin Airport Jobs
- ബോർഡ്: Al Airport Service Limited
- ജോലി തരം: State Govt
- വിജ്ഞാപന നമ്പർ: ഇല്ല
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 323
- തസ്തിക: --
- ജോലിസ്ഥലം: കോഴിക്കോട്, കൊച്ചി
- ഇന്റർവ്യൂ തീയതി: ഒക്ടോബർ 17 മുതൽ 19 വരെ
Vacancy Details for Calicut, Cochin Airport Jobs
എഐ എയർപോർട്ട് സർവീസ് ലിമിറ്റഡ് വിവിധ പോസ്റ്റുകളിലായി 323 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
Position | Airport | Vacancy |
---|---|---|
Junior Officer-Technical | Cochin | 5 |
Ramp Service Executive / Utility Agent Cum Ramp Driver | Cochin, Calicut | 39 |
Handyman / Handywomen | Cochin, Calicut | 279 |
Age Limit Details for Calicut, Cochin Airport Jobs
ജനറൽ വിഭാഗത്തിന് 28 വയസ്സ് വരെയും ഓബിസി വിഭാഗക്കാർക്ക് 31 വയസ്സ് വരെയും, SC/ST വിഭാഗക്കാർക്ക് 33 വയസ്സ് വരെയുമാണ് പ്രായപരിധി.
Educational Qualifications for Calicut, Cochin Airport Jobs
1. ഹാൻഡിമാൻ/ ഹാൻഡിവുമൺ
പത്താംക്ലാസ് പാസായിരിക്കണം. ലോക്കൽ ഭാഷ, ഹിന്ദി സംസാരിക്കാൻ അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് എഴുതാനും വായിക്കാനുള്ള അറിവ് ഉണ്ടായിരിക്കണം.
2. യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ
എസ്എസ്എൽസി പാസായിരിക്കണം. ഒറിജിനൽ ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരായിരിക്കണം. ട്രേഡ് ടെസ്റ്റ് ഉണ്ടായിരിക്കും.
3. റാമ്പ് സർവീസ് എക്സിക്യൂട്ടീവ്
• സംസ്ഥാന സർക്കാർ അംഗീകരിച്ച മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ പ്രൊഡക്ഷൻ/ ഇലക്‌ട്രോണിക്‌സ്/ ഓട്ടോമൊബൈൽ എന്നിവയിൽ 3 വർഷത്തെ ഡിപ്ലോമ. അല്ലെങ്കിൽ
• മോട്ടോർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിംഗ്/ ഡീസൽ മെക്കാനിക്ക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ എന്നിവയിൽ NCTVT ഉള്ള ഐടിഐ (ആകെ 3 വർഷം) (NCTVT ഉള്ള ITI - വൊക്കേഷണൽ എജ്യുക്കേഷൻ ഡയറക്ടറേറ്റിൽ നിന്ന് നൽകിയ സർട്ടിഫിക്കറ്റും ഏതെങ്കിലും സംസ്ഥാന/കേന്ദ്ര സർക്കാരിന്റെ പരിശീലനവും ഒരു വർഷത്തെ വെൽഡിങ് പരിചയവും) ഹിന്ദി/ഇംഗ്ലീഷിനൊപ്പം/ ലോക്കൽ ഭാഷ അറിഞ്ഞിരിക്കണം. എസ്എസ്എൽസിയോ അല്ലെങ്കിൽ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. കൂടാതെ ട്രേഡ് ടെസ്റ്റിന് ഹാജരാകുന്ന സമയത്ത് ഉദ്യോഗാർത്ഥി യഥാർത്ഥ സാധുതയുള്ള ഹെവി മോട്ടോർ വെഹിക്കിൾ (HMV) കൈവശം വയ്ക്കണം.
4. Jr. ഓഫീസർ ടെക്നിക്കൽ
അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ / ഓട്ടോമൊബൈൽ / പ്രൊഡക്ഷൻ / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ മുഴുവൻ സമയ ബിരുദം.
LMV കൈവശം ഉണ്ടായിരിക്കണം. കൂടാതെ ഹെവി മോട്ടോർ ലൈസൻസും ഉണ്ടാവേണ്ടതാണ്.
Salary Details for Calicut, Cochin Airport Jobs
- ഹാൻഡിമാൻ/ ഹാൻഡി വുമൺ: 17,850/-
- യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ: 20,130/-
- റാമ്പ് സർവീസ് എക്സിക്യൂട്ടീവ്: 23,640/-
- Jr. ഓഫീസർ ടെക്നിക്കൽ: 28,200/-
How to Apply for Calicut, Cochin Airport Jobs?
› ശേഷം നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന അപേക്ഷ ഫോറം പ്രിന്റ് എടുത്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാവുക.
› വിരമിച്ച സൈനികർ/ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.
Position | Airport | Date & Time |
---|---|---|
Junior Officer-Technical | Cochin | Date : 17th October, 2023 Time: 0900 to 1200hrs |
Ramp Service Executive / Utility Agent Cum Ramp Driver | Cochin, Calicut | Date : 17th October, 2023 Time: 0900 to 1200hrs |
Handyman / Handywomen | Cochin, Calicut | Date : 18th & 19th October, 2023 Time: 0900 to 1200hrs |