Arogyakeralam റിക്രൂട്ട്മെന്റ് 2023 - 160 ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

Arogyakeralam Recruitment 2023: National Health Mission applications are invited for various vacancies

National Health Mission (NHM) മിഡ് ലെവൽ സർവീസ് പ്രൊവൈഡർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആരോഗ്യ കേരളത്തിന് കീഴിൽ ഈ വർഷം നടക്കാൻ പോകുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റുകളിലൊന്നാണിത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

Job Overview 

  • ബോർഡ്‌ : National Health Mission 
  • തസ്തികയുടെ പേര് : Mid Level Service Providers
  • ജോലിസ്ഥലം : കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
  • അവസാന തീയതി : 2023 ഒക്ടോബർ 20
  • ഔദ്യോഗിക വെബ്സൈറ്റ് : https://arogyakeralam.gov.in

Vacancy details

നാഷണൽ ഹെൽത്ത് മിഷൻ(ആരോഗ്യ കേരളം) പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് കേരളത്തിലെമ്പാടുമായി മിഡ് ലെവൽ സർവീസ് പ്രൊവൈഡർ പോസ്റ്റിലേക്ക് 160 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലെ വിവിധ ഹെൽത്ത് ബ്ലോക്കുകളിലാണ് ഒഴിവുകൾ വരുന്നത്.

  • കുറ്റിപ്പുറം
  • മാറഞ്ചേരി
  • വെട്ടം
  • വാളന്നൂർ
  • മങ്കട
  • തൃക്കണപുരം
  • നെടുവ
  • വേങ്ങര

Age Limit Details

നാഷണൽ ഹെൽത്ത് മിഷൻ(ആരോഗ്യ കേരളം) റിക്രൂട്ട്മെന്റിലേക്ക് പരമാവധി 40 വയസ്സ് വരെയുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. പ്രായം 2023 ഒക്ടോബർ 1 അനുസരിച്ച് കണക്കാക്കും.

Salary Details

നാഷണൽ ഹെൽത്ത് മിഷൻ റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 20500 രൂപ ശമ്പളമായി ലഭിക്കും.

Educational qualifications

B.Sc നഴ്സിംഗ് അല്ലെങ്കിൽ GNM കൂടാതെ യോഗ്യത നേടിയശേഷം ഒരു വർഷത്തെ പ്രവൃത്തി പരിചയം.

Application Fee Details

National Health Mission Recruitment ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് ഫീസ് ഒന്നും തന്നെ അടക്കേണ്ടതില്ല.

 അതുപോലെതന്നെ ഈ റിക്രൂട്ട്മെന്റ് പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ ഉള്ളതാണ്. അതുകൊണ്ടുതന്നെ പൂർണമായ യോഗ്യതയും നിശ്ചിത കാലയളവിലേക്ക് ജോലി ചെയ്യാൻ താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതി.

National Health Mission Recruitment 2023: How to apply? 

⬤ മുകളിൽ കൊടുത്ത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2023 ഒക്ടോബർ 20 മുൻപ്  ഓൺലൈൻ വഴി അപേക്ഷിക്കണം.

⬤ അപേക്ഷാ ഫോം പൂർണമായും പൂരിപ്പിക്കണം. പൂർണ്ണമല്ലാത്ത അപേക്ഷകൾ പരിഗണിക്കില്ല.

⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain