എയർപോർട്ടിൽ 496 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ | AAI Recruitment 2023

Airports Authority of India (AAI), a Government of India Public Sector Enterprise, constituted by an Act of Parliament, is entrusted with the responsi
AAI Recruitment 2023

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലേക്ക് ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് നവംബർ 30 വരെ ഓൺലൈനായി അപേക്ഷ നൽകാം. വിശദമായ റിക്രൂട്ട്മെന്റ് യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു.

AAI Recruitment 2023 Vacancy Details

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോളർ) പോസ്റ്റിലേക്ക് 496 ഒഴിവുകളാണ് ഉള്ളത്.

AAI Recruitment 2023 Educational Qualifications

ജൂനിയർ എക്സിക്യൂട്ടീവ് (Air Traffic Control): ഫിസിക്സ്‌, മാത്‍സ് എന്നീ വിഷയങ്ങളിൽ ബി എസ്‌സി. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗിൽ ബിരുദം. എക്സ്പീരിയൻസ് ആവശ്യമില്ല. 

AAI Recruitment 2023 Salary Details

ജൂനിയർ എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 40000 രൂപയാണ് ശമ്പളമായിട്ട് ലഭിക്കുക.

AAI Recruitment 2023 Age Details

 27 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2023 നവംബർ 30 അനുസരിച്ച് കണക്കാക്കും.

 SC/ST/OBC/Ex Servicemen വിഭാഗങ്ങളിൽ ഉള്ളവർക്കു ഉയർന്ന പ്രായപരിധിയിൽ ഇളവുകളുണ്ട്. 

How to Apply AAI Recruitment 2023?

› താല്പര്യമുള്ള ഉദ്യോഗാർഥികൾ AAI യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.aai.aero സന്ദർശിച്ചു അപേക്ഷ നൽകുക.

› Careers എന്ന ഓപ്ഷൻ തിരഞ്ഞെടുത്തതിന് ശേഷം നോട്ടിഫിക്കേഷൻ വായിച്ചു അപേക്ഷിക്കുക.

› ഉപയോഗിക്കുന്ന ഇമെയിൽ ഐഡി അത്പോലെ തന്നെ മൊബൈൽ നമ്പർ എന്നിവ കൃത്യമായി കൊടുക്കുക.

› അപേക്ഷ പൂരിപ്പിക്കുമ്പോൾ സ്കാൻ ചെയ്ത ലേറ്റസ്റ്റ് പാസ്പോർട്ട്‌ സൈസ് ഫോട്ടോയും ഒപ്പും വെണം. ഫോട്ടോ JPG ഫോർമാറ്റിൽ. Size- 30-50kb. ഒപ്പും JPG ഫോർമാറ്റ്‌ 10-20 kb Size.

› അപേക്ഷാ ഫീസ്-₹1000 രൂപ ഓൺലൈനിലൂടെ SBI MOPS വഴി ഫീസ് അടക്കണം. 

Selection Process

ഇമെയിൽ വഴിയാവും അഡ്മിറ്റ്‌ കാർഡും മറ്റു വിവരങ്ങളും അറിയിക്കുക.

യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഓൺലൈൻ പരീക്ഷയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാവും നിയമനം നടത്തുക. ഓൺലൈൻ പരീക്ഷയിൽ നെഗറ്റീവ് മാർക്കിങ് ഉണ്ടാവുന്നതല്ല.

ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കണ്ട്രോൾ) തസ്തികയിലേക്കുള്ള നിയമനം ഓൺലൈൻ പരീക്ഷയും ഡോക്യുമെന്റ് വെരിഫിക്കേഷന്റെയും വോയിസ്‌ ടെസ്റ്റ്‌ എന്നിവയുടെ അടിസ്ഥാനത്തിൽ ആവും.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs