Govt Temporary Jobs in Kerala
Are you in search of temporary jobs in Kerala Government? Look no further! We have curated a list of 3 Kerala jobs that might just be the perfect fit for you. These temporary positions offer a unique opportunity to contribute to the public sector while gaining valuable experience. Whether you're interested in administrative roles, educational positions, or any other field, these Kerala Government jobs can be your stepping stone towards a rewarding career. Explore these opportunities and take the first step towards a brighter future today.
അക്കൗണ്ടന്റ് ഒഴിവ്
വനിതാ ശിശു വികസന വകുപ്പിലെ പോഷൻ അഭിയാൻ 2.0 യിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് വിരമിച്ച ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ അക്കൗണ്ടന്റായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം/ഓഡിറ്റ് ഓഫീസറായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
പ്രായ പരിധി: 2023 ജനുവരി 1 അനുസരിച്ച് 65 വയസ് കവിയരുത്. മാസശമ്പളം 30,000 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് 5 മണി. അപേക്ഷിക്കേണ്ട വിലാസം ഡയറക്ടർ വനിതാ ശിശു വികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം. അപേക്ഷയുടെ മാതൃകക്കായി wcd.kerala.gov.in സന്ദർശിക്കുക.
കിറ്റ്സിൽ താൽക്കാലിക ഒഴിവുകളിലേക്ക് ഇന്റർവ്യൂ
കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (KITTS) ടൂറിസം മാർക്കറ്റിംഗ്/ ഹോട്ടൽ ഹോസ്പിറ്റലിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് കിറ്റ്സിലെ വിവിധ സെന്ററുകളിലേക്ക് ഗസ്റ്റ് ഫാക്കൽറ്റി താൽക്കാലിക തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.
ടൂറിസം മാർക്കറ്റിംഗ് തസ്തികക്ക് വേണ്ട യോഗ്യത: 60 ശതമാനം മാർക്കോടെ MBA (ട്രാവൽ ആൻഡ് ടൂറിസം/ MTTM ബിരുദവും യുജിസി നെറ്റും).
ഹോട്ടൽ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് തസ്തികയിലേക്കുള്ള യോഗ്യത: 60% മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ് ബിരുദം.
അപേക്ഷിക്കേണ്ട വിധം?
യോഗ്യത അല്ലെങ്കിൽ വയസ്സ് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും വിശദമായ അപേക്ഷയുമായി കിറ്റ്സിന്റെ തൈക്കാടുള്ള തിരുവനന്തപുരം ക്യാമ്പസിൽ 08.09.2023 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2327702/2329468.
ഫിറ്റ്നസ് ട്രെയിനർ ഒഴിവ്
പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫിറ്റ്നസ് സെന്റര്‍ ട്രെയിനറുടെ ഒഴിവ്. കേന്ദ്ര സ്പോര്‍ട്സ് അതോറിറ്റിയില്‍ നിന്നും ഫിറ്റ്നസ് ട്രെയിനിങ് യോഗ്യതയോ അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഫിറ്റ്നസില്‍ ഡിപ്ലോമ യോഗ്യതയോ ഉള്ള 18 നും 41 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി അതത് എംപ്ലോയ്മെന്റ് എക്സേഞ്ചുകളില്‍ സെപ്റ്റംബര്‍ ഒന്‍പതിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204