സ്പൈസസ് ബോർഡിൽ ജോലി നേടാം. ഫ്രണ്ട് ഡെസ്ക് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് പുതിയ വിജ്ഞാപനം വന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഒക്ടോബർ 6 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പോസ്റ്റിന്റെ പേര്: കരാറടിസ്ഥാനത്തിൽ കൊച്ചിയിലെ ഹെഡ് ഓഫീസിലെ സ്പൈസസ് ബോർഡിൽ ഫ്രണ്ട് ഡെസ്ക് എക്സിക്യൂട്ടീവ് പോസ്റ്റിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സ്‌പൈസസ് ബോർഡ് റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ എണ്ണം:
ഫ്രണ്ട് ഡെസ്‌ക് എക്‌സിക്യുട്ടീവ് തസ്തികയിലേക്ക് ഒരു ഒഴിവ് മാത്രമേ ഉള്ളൂ.
Age Limit
സ്പൈസസ് ബോർഡ് ഒഴിവുകളിലേക്ക് 2023 അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസ്സിൽ കൂടരുത്.
സ്‌പൈസസ് ബോർഡ് റിക്രൂട്ട്‌മെന്റ് 2023-നുള്ള യോഗ്യത:
ബിരുദം (റഗുലർ കോഴ്‌സ്) ഉള്ള ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് അപേക്ഷിക്കാം.
ജോലിക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം വേണം.
ജോലിക്ക് അപേക്ഷിക്കുന്നതിന് കമ്പ്യൂട്ടർ, മൈക്രോസോഫ്റ്റ് വേഡ്, എക്സൽ എന്നിവയിൽ പരിജ്ഞാനവും ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവയിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും ഉണ്ടായിരിക്കണം.
Salary
ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ ശമ്പളം 22,000/- രൂപ (നിശ്ചിതം) നൽകും.
Selection Process
- എഴുത്തുപരീക്ഷയുടെയും/അല്ലെങ്കിൽ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
- ഇന്റർവ്യൂവിന്റെ സ്ഥലം, തീയതി & സമയം: സ്പൈസസ് ബോർഡ്, ഹെഡ് ഓഫീസ്, കൊച്ചി
- തീയതിയും സമയവും യഥാസമയം അറിയിക്കുന്നതാണ്.
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കുക.
- ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത് അതിന്റെ ലിങ്ക് താഴെ നൽകിയിട്ടുണ്ട്. ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഡയറക്റ്റ് സ്പൈസസ് ബോർഡിന്റെ ആപ്ലിക്കേഷൻ ഫോമിലേക്ക് നിങ്ങളെ റീ ഡയറക്ട് ചെയ്യും.
- ഉദ്യോഗാർത്ഥികൾക്ക് 2023 ഒക്ടോബർ 6 വരെ ഓൺലൈനായി അപേക്ഷ നൽകാം.