സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളിലേക്ക് പ്രൊബേഷണറി ഓഫീസർ ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 27 ഒക്ടോബർ 3 വരെ ഓൺലൈനായി അപേക്ഷ നൽകാം. കേരളത്തിലെ അടക്കം വിവിധ സംസ്ഥാനങ്ങളിലെ എസ്ബിഐ ബാങ്കുകളിൽ ഒഴിവുകൾ ഉണ്ട്.
Job Details
• ജോലി തരം : Central Govt
• ആകെ ഒഴിവുകൾ : 2000
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : പ്രൊബേഷണറി ഓഫീസർ
• തിരഞ്ഞെടുപ്പ് : ഡയറക്ട് റിക്രൂട്ട്മെന്റ്
• അപേക്ഷിക്കേണ്ട തീയതി : 2023 സെപ്റ്റംബർ 07
• അവസാന തീയതി : 2023 ഒക്ടോബർ 3
• ഔദ്യോഗിക വെബ്സൈറ്റ് : https://www.sbi.co.in
SBI PO Recruitment 2023 Vacancy Details
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 2000 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- SC: 300
- ST: 150
- OBC: 540
- EWS: 200
- GEN: 810
SBI PO Recruitment 2023 Age limit Details
അപേക്ഷകർ 21 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ 2003 ഏപ്രിൽ ഒന്നിനും 1993 ഏപ്രിൽ 2നും ഇടയിൽ ജനിച്ചവരായിരിക്കണം.
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും, pwd വിഭാഗക്കാർക്ക് 10 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. കൂടുതലറിയുന്നതിന് വിജ്ഞാപനം പരിശോധിക്കുക.
SBI Recrutement 2023 Educational qualifications
അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത. ബിരുദത്തിന്റെ അവസാന വർഷമോ/ അവസാന സെമസ്റ്റർ ഉള്ളവർക്കും ഇന്റർവ്യൂവിന് വിളിച്ചാൽ വ്യവസ്ഥക്ക് വിധേയമായി താൽക്കാലികമായി അപേക്ഷിക്കാം. 31.12.2023-നോ അതിനു മുമ്പോ ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് അവർ ഹാജരാക്കണം. ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.
Selection Procedure
- പ്രാഥമിക ഓൺലൈൻ എഴുത്തുപരീക്ഷ
- പ്രധാന ഓൺലൈൻ പരീക്ഷ
- ഇന്റർവ്യൂ
Application Fees
› ജനറൽ/ ഒബിസി/EWS : 750/-
› SC/ST/PWD/XS വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to Apply?
- താഴെ നൽകിയിട്ടുള്ള Apply Now ഓപ്ഷൻ സെലക്ട് ചെയ്യുക.
- മുൻപ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ലോഗിൻ ചെയ്യുക മറ്റുള്ളവർ പുതുതായി രജിസ്റ്റർ ചെയ്യുക.
- അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക.
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് നൽകുക.
- ശേഷം നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തുക.
- അപേക്ഷാഫീസ് അടക്കേണ്ടവർ തുടർന്ന് അപേക്ഷാ ഫീസ് അടക്കുക.
- ശേഷം നിങ്ങളുടെ അപേക്ഷ സബ്മിറ്റ് ചെയ്യുക.
- സബ്മിറ്റ് ചെയ്ത അപേക്ഷ തിരുത്താൻ കഴിയുന്നതല്ല.
- കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കാൻ ആവശ്യപ്പെടുന്നു