എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള
തൊഴിൽ അന്വേഷകർ ശ്രദ്ധിക്കുക. മിനിമം എസ്എസ്എൽസി എങ്കിലും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം. കേരളത്തിലെ പ്രധാനപ്പെട്ട 20 കമ്പനികളിലായി ആയിരത്തിനു മുകളിൽ ഒഴിവുകളിലേക്കാണ് തൊഴിൽമേള. കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരി എസ് ബി കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ എല്ലാ തൊഴിൽ അന്വേഷികർക്കും പങ്കെടുക്കാം.
തൊഴിൽമേളയിൽ പങ്കെടുക്കുന്ന പ്രധാനപ്പെട്ട കമ്പനികൾ ഇവയാണ്.
- മലയാള മനോരമ
- സൗത്ത് ഇന്ത്യൻ ബാങ്ക്
- കൊശമറ്റം ഫിനാൻസ് ലിമിറ്റഡ്
- KIA
- കല്യാത്ത് ഗ്രൂപ്പ്
- MAX ലൈഫ് ഇൻഷുറൻസ്
- ജിയോ
- കൊച്ചിയിലെ ഒരു പ്രധാനപ്പെട്ട മാൾ
പാലക്കാട് ജില്ലയിൽ നടക്കുന്ന തൊഴിൽമേള
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വടക്കഞ്ചേരി സെന്റ് മേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സിന്റെ സഹകരണത്തോടെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് വടക്കഞ്ചേരി സെന്റ് മേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ സെപ്റ്റംബര്‍ 14 ന് ജോബ് ഫെസ്റ്റ് 2023 നടത്തും. താത്പര്യമുള്ളവര്‍ https://forms.gle/k2kSDrbtWJhk5pPJ8 ല്‍ രജിസ്റ്റര്‍ ചെയ്ത് നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435, 0491 2505204