കേരള ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് ഒഴിവ് - ശമ്പളം 57,900 വരെ

Explore the latest Kerala High Court Clerical Assistant Recruitment 2023. Get details on eligibility, application process, and important dates. Join

കേരള ഹൈക്കോടതി ലോക്കോമോട്ടർ വൈകല്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ക്ലറിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2023 ഒക്ടോബർ 19 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ശമ്പളം, ഒഴിവുകൾ, വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Kerala High Court Recruitment 2023 Job Details 

  • സ്ഥാപനം: Kerala High Court 
  • ജോലി തരം: Central Govt
  • നിയമനം: സ്ഥിരം
  • പോസ്റ്റ്: ക്ലറിക്കൽ അസിസ്റ്റന്റ്
  • ജോലിസ്ഥലം: എറണാകുളം
  • ആകെ ഒഴിവുകൾ: 01
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 2023 സെപ്റ്റംബർ 19
  • അവസാന തീയതി: 2023 ഒക്ടോബർ 19

Vacancy Details

കേരള ഹൈക്കോടതി പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് ക്ലറിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.

  ഈ ഒഴിവ് ലോക്കോമോട്ടർ വൈകല്യമുള്ളവർക്ക് വേണ്ടി മാറ്റിവെക്കപ്പെട്ടിരിക്കുന്നു.

Kerala High Court Recruitment 2023 Age Limit Details

ഉദ്യോഗാർത്ഥി 1977 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

Kerala High Court Recruitment 2023 Educational Qualifications

 പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

Kerala High Court Recruitment 2023 Salary Details

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മാസം 25,500 രൂപ മുതൽ 57,900 രൂപ വരെ ശമ്പളം ലഭിക്കും.

Kerala High Court Recruitment 2023 Selection Procedure

എഴുത്ത്, പരീക്ഷ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് 

How to Apply Kerala High Court Recruitment 2023?

● താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
● 2023 ഒക്ടോബർ 19 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി.
● കേരള ഹൈക്കോടതിയുടെ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ 'New Applicant' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
● യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
● അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക
● എല്ലാ വിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs