കേന്ദ്ര സർക്കാരിന് കീഴിലുള്ള നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമി നിലവിലുള്ള 10 ഒഴിവുകളിലേക്ക് സെലക്ഷൻ നടത്തുന്നതിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. നോർത്ത് ഈസ്റ്റ് പോലീസ് അക്കാദമി റിക്രൂട്ട്മെന്റിലൂടെ കോൺസ്റ്റബിൾ, മൾട്ടി ടാസ്കിങ് സ്റ്റാഫ്, ലൈഫ് ഗാർഡ് തുടങ്ങിയ നിരവധി തസ്തികകളിൽ ജോലി നേടാം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2023 നവംബർ 21ന് നടക്കുന്ന ഡയറക്ട് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം.
Notification Details
- ബോർഡ്: North Eastern Police Academy
- ജോലി തരം: കേന്ദ്ര സർക്കാർ
- വിജ്ഞാപന നമ്പർ:
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 10
- തസ്തിക:--
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: തപാൽ
- നോട്ടിഫിക്കേഷൻ തീയതി: 2023 സെപ്റ്റംബർ 4
- റിക്രൂട്ട്മെന്റ് തിയതി: 2023 നവംബർ 21
Vacancy Details
നേരിട്ടുള്ള റിക്രൂട്ട്മെന്റ് അടിസ്ഥാനത്തിൽ നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമി (NEPA) താൽക്കാലികമായി താഴെപ്പറയുന്ന തസ്തികകളിലായി 10 ഒഴിവുകളിലേക്ക് സെലക്ഷൻ നടത്തും. ഓരോ തസ്തികയും അവയിൽ വരുന്ന ഒഴിവുകളും താഴെ നൽകുന്നു.
- MTS (കുക്ക്): 01
- MTS (Dhobi): 01
- ലൈഫ് ഗാർഡ്: 02
- കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്):01
- കോൺസ്റ്റബിൾ (ബാൻഡ്): 03
- കോൺസ്റ്റബിൾ (ജിഡി): 02
Age Limit Details
SC/ST/OBC വിഭാഗത്തിനും മറ്റുള്ള പ്രത്യേക സംവരണ വിഭാഗക്കാർക്കും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
● MTS (Dhobi): 18-25 വയസ്സ് വരെ
● ലൈഫ് ഗാർഡ്: 18-25 വയസ്സ് വരെ
● കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്): 18-27 വയസ്സ് വരെ
● കോൺസ്റ്റബിൾ (ബാൻഡ്): 18-27 വയസ്സ് വരെ
● കോൺസ്റ്റബിൾ (ജിഡി): 18-27 വയസ്സ് വരെ
Educational Qualifications
1. MTS (എല്ലാ തസ്തികകളും)
പത്താംക്ലാസ് പാസായിരിക്കണം, അതുപോലെ അതാത് ട്രേഡുകളിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും വേണം. ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
2. പമ്പ് ഓപ്പറേറ്റർ
› അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം.
› മെക്കാനിക്കൽ ട്രേഡിലോ ഇലക്ട്രിക്കൽ ട്രേഡിലോ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ്
› സർക്കാർ അല്ലെങ്കിൽ വാണിജ്യ സ്ഥാപനത്തിലോ പമ്പ് ഓപ്പറേറ്റർ ആയി രണ്ട് വർഷത്തെ പ്രായോഗിക പരിചയം
3. ലൈഫ് ഗാർഡ്
› അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം
› അംഗീകൃത സ്പോർട്സ് സ്ഥാപനത്തിൽ നിന്നുള്ള നീന്തൽ സർട്ടിഫിക്കറ്റ്
› ഗവൺമെന്റിലോ വാണിജ്യ സ്ഥാപനത്തിലോ ലൈഫ് ഗാർഡ് അല്ലെങ്കിൽ നീന്തൽ ജോലിയിൽ 2 വർഷത്തെ പ്രായോഗിക പരിചയം
4. കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്)
› പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
› അംഗീകൃത സ്ഥാപനത്തിൽ നിന്നും മോട്ടോർ മെക്കാനിസത്തിൽ ഡിപ്ലോമ
› ലൈറ്റ് അല്ലെങ്കിൽ മീഡിയം, ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
› വാഹനങ്ങൾ റിപ്പയർ ചെയ്യുന്നതിൽ രണ്ട് വർഷത്തെ പരിചയം
5. കോൺസ്റ്റബിൾ (ബാൻഡ്)
› പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
› സൈഡ് ഡ്രം പോലെയുള്ള സംഗീതോപകരണങ്ങൾ വായിച്ച് പരിചയം
6. കോൺസ്റ്റബിൾ ജിഡി
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം
Note: കോൺസ്റ്റബിൾ തസ്തികകളിലേക്ക് ശാരീരിക യോഗ്യതകൾ കൂടി നേടേണ്ടതുണ്ട്. അതിന്റെ വിശദമായ വിവരങ്ങൾക്ക് താഴെ ലിങ്കിൽ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിക്കുക.
Salary Details
- MTS (കുക്ക്): 18,000-56,900/-
- MTS (Dhobi): 18,000-56,900/-
- ലൈഫ് ഗാർഡ്: 19,900-63,200/-
- കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്): 18,000-56,900/-
- കോൺസ്റ്റബിൾ (ബാൻഡ്): 18,000-56,900/-
- കോൺസ്റ്റബിൾ (ജിഡി): 18,000-56,900/-
Selection Mode
• ഫിസിക്കൽ സ്റ്റാൻഡേർഡ് എക്സാമിനേഷൻ
• എഴുത്ത് പരീക്ഷ
• ട്രേഡ് ടെസ്റ്റ്
• മെഡിക്കൽ
How to Apply NEPA Recruitment 2023?
- താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. വിശദ വിവരങ്ങൾ വായിച്ചുനോക്കുക
- വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക
- പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാർ കാർഡ്, പത്താം ക്ലാസ്, പ്ലസ് ടു, ബിരുദ സർട്ടിഫിക്കറ്റുകൾ.. തുടങ്ങിയ എല്ലാ സർട്ടിഫിക്കറ്റുകളും ഉൾപ്പെടുത്തി സെലക്ഷൻ പ്രോസസിനായി എത്തിച്ചേരുക.
North Eastern Police Academy, Umsaw, District - Ri-Bhoi, Meghalaya, Pin - 793123
സെലക്ഷനായി വരുമ്പോൾ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഹാജരാക്കണം.