പരീക്ഷയില്ല! അഭിമുഖം മാത്രം || CMFRI റിക്രൂട്ട്മെന്റ് 2023

CFRI Recruitment 2023: സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന SEAI-CMFRI കൺസൾട്ടൻസി പ്രോജക്റ്റിന്റെ ഭാഗമായി യങ് പ്രൊഫഷണൽ ഒഴിവിലേക്

CFRI Recruitment 2023: സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന SEAI-CMFRI കൺസൾട്ടൻസി പ്രോജക്റ്റിന്റെ ഭാഗമായി യങ് പ്രൊഫഷണൽ ഒഴിവിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പൂർണ്ണമായും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.

 2023 സെപ്റ്റംബർ 30 വരെ ഇ-മെയിൽ വഴി അപേക്ഷ നൽകാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ 

Job Details 

  • ഓർഗനൈസേഷൻ : Central Marine fisheries Research Institute
  • പോസ്റ്റ് : യങ് പ്രൊഫഷണൽ
  • ജോലി തരം : Central Govt Jobs
  • റിക്രൂട്ട്മെന്റ് തരം : താൽക്കാലികം
  • ജോലിസ്ഥലം : കൊച്ചി
  • അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി : 2023 സെപ്റ്റംബർ 11
  • അവസാന തീയതി : 203 സെപ്റ്റംബർ 30
  • ഇന്റർവ്യൂ തീയതി: 2023 ഒക്ടോബർ 4

Age Limit Details

21 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥിക്ക് 01.01.2023ന് 45 വയസ്സ് കവിയാൻ പാടില്ല.

Educational Qualifications

അപേക്ഷകർ ഇനി പറയുന്ന യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവരായിരിക്കണം.

• ഫിഷറീസ് സയൻസ്/ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ ബിരുദ യോഗ്യതയുള്ളവർ

• മറൈൻ ഫിഷററി ഡാറ്റ കൈകാര്യം ചെയ്യുന്നതിലും ഡാറ്റ ഡിജിറ്റലൈസേഷനിലും പ്രവർത്തി പരിചയം ഉള്ള അപേക്ഷകർക്ക് അപേക്ഷിക്കാം.

• ഫിഷറീസ് ആൻഡ് സിൽ പെരുദാനന്തര ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനവും ഉള്ളവരായിരിക്കണം.

• സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗ് ടെക്നിക്കുകളിൽ പ്രവൃത്തി പരിചയം

• ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ പരിജ്ഞാനം അഭികാമ്യം.

Salary Details

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്മെന്റ് വഴി യങ് പ്രൊഫഷണൽ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 25,000 രൂപ വരെ മാസം ശമ്പളം ലഭിക്കുന്നതാണ്.

Selection Procedure

ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക 

How To Apply?

› യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 സെപ്റ്റംബർ 30 വൈകുന്നേരം അഞ്ചുമണി വരെ ഇ-മെയിൽ വഴി അപേക്ഷിക്കാവുന്നതാണ്.

› ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ sfdcmfri@gmail.com എന്ന ഈമെയിലിൽ അയക്കുക.

› അപേക്ഷ അയക്കുന്നവരിൽ നിന്നും യോഗ്യരായ വ്യക്തികളെ 2023 ഒക്ടോബർ 4 ന് നടത്തപ്പെടുന്ന അഭിമുഖത്തിന് വേണ്ടി പരിഗണിക്കും.

› അഭിമുഖത്തിന്റെ കൂടുതൽ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് അവരുടെ ഇമെയിൽ വഴി അറിയിപ്പ് ലഭിക്കുന്നതാണ്.

› കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം വായിച്ചറിയുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs