Calicut University Field Assistant Job
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബൊട്ടാണിക്കൽ ഗാർഡൻ പരിപാലനവുമായി ബന്ധപ്പെട്ട് ഫീൽഡ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് സെപ്റ്റംബർ 16 വരെ സൗജന്യമായി ഓൺലൈനിൽ അപേക്ഷിക്കാം. യോഗ്യതകൾ എന്തെല്ലാമാണ് എന്ന് താഴെ നൽകുന്നു.
Salary Details
ഫീൽഡ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,520 രൂപ മാസം ശമ്പളം ലഭിക്കുന്നതായിരിക്കും.
Age Limit Details
18 വയസ്സ് മുതൽ 36 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2023 ജനുവരി 1 അനുസരിച്ച് കണക്കാക്കും. സംവരണ വിഭാഗക്കാർക്ക് അതാത് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ വയസ്സിളവ് ലഭിക്കുന്നതാണ്.
Qualification
1.എസ്എസ്എൽസി
2.അഗ്രികൾച്ചർ അല്ലെങ്കിൽ ഹോർട്ടികൾച്ചറിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്.
How to Apply?
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈൻ വഴി അപേക്ഷ നൽകാം. അപേക്ഷകൾ 2023 സെപ്റ്റംബർ 16 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. ബന്ധപ്പെട്ട യോഗ്യതകൾ ഉള്ളവർ മാത്രം അപേക്ഷിക്കുക മറ്റുള്ളവരുടെ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ഈ നിയമം പൂർണ്ണമായും കോൺട്രാക്ട് അടിസ്ഥാനത്തിലുള്ളതാണ്.