പഞ്ചായത്തിന് കീഴിലുള്ള അംഗനവാടികളിലേക്ക് വർക്കർ/ ഹെൽപ്പർ ഒഴിവ്

Anganawadi Worker helper jobs in Pathanamthitta. റാന്നി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള നാറാണംമൂഴി ഗ്രാമ പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരേയും/

കൊടുങ്ങല്ലൂര്‍ ഐസിഡിഎസ് പ്രോജക്ടില്‍ ഉള്‍പ്പെട്ട എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കും എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്ഥിരതാമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി ജയിച്ചിരിക്കണം. എസ്എസ്എല്‍സി ജയിച്ചവര്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ പാടില്ല. 18 വയസ്സിനും 46 വയസ്സിനും ഇടയിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ 16 ന് 4 നകം എറിയാടുള്ള പഴയ കൊടുങ്ങല്ലൂര്‍ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്നും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ലഭിക്കും. ഫോണ്‍: 0480 2805595.


റാന്നി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള നാറാണംമൂഴി ഗ്രാമ പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരേയും/ഹെല്‍പ്പര്‍മാരേയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അതാത് ഗ്രാമ പഞ്ചായത്തുകളിലെ സ്ഥിരം താമസക്കാരായിരിക്കണം.

വര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായവര്‍ ആയിരിക്കണം. പ്രായം 46 വയസില്‍ കൂടാന്‍ പാടില്ല. പട്ടികജാതി/പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ്.ഹെല്‍പ്പറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ ഏഴാംക്ലാസ് മിനിമം യോഗ്യതയുളളവരായിക്കണം. മറ്റ് യോഗ്യതകളെല്ലാം വര്‍ക്കറുടെ യോഗ്യതകള്‍ക്ക് തുല്യമായിരിക്കും.

 അപേക്ഷ ഫോറം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ നാലുവരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 16 ന് വൈകുന്നേരം നാലു വരെ ഇതേ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍; 04735 221568

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ്. ഹോട്ടല്‍ മാനേജ്‌മെന്റ് /കേറ്ററിംഗ് ടെക്‌നോളജിയില്‍ ഡിഗ്രി / ഡിപ്ലോമ അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍. ടി. സി./ എന്‍.എ.സി.) യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഒക്ടോബര്‍ 3ന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ ഹാജരാകണം. ഫോണ്‍ : 0468 2258710

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs