തപാൽ വകുപ്പിൽ വീണ്ടും അവസരം: ഇൻഷുറൻസ് ഏജന്റ്, ഫീൽഡ് ഓഫീസർ നിയമനം

Jobs in Malappuram: applications are invited for insurance agent, field officer vacancies. Interested and eligible candidates apply through offline

മലപ്പുറം ജില്ലയിലെ മഞ്ചേരി പോസ്റ്റൽ ഡിവിഷണിൽ പോസ്റ്റൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് എന്നിവയുടെ ഇൻഷൂറൻസ്, റൂറൽ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യത

അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. വയസ്സ് 18 പൂർത്തിയായ സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, കുടുംബശ്രീപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെ ഡയറക്റ്റ് ഏജന്റായും കേന്ദ്ര-സംസഥാന സർക്കാർ സർവീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസറായും നിയമിക്കും. ഡിസ്ചാർജ് ചെയ്യപ്പെട്ട ജി.ഡി.എസിനും ഫീൽഡ് ഓഫീസറായി അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

അപേക്ഷകർ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പറുൾപ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ മഞ്ചേരി -676121 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്. അപേക്ഷകർ മലപ്പുറം ജില്ലയിൽ മഞ്ചേരി തപാൽ വകുപ്പ് പരിധിയിൽ സ്ഥിര താമസമുള്ളവരായിരിക്കണം. അഭിമുഖ തീയതി അപേക്ഷ അയക്കുന്നവരെ നേരിട്ട് അറിയിക്കും. ആഗസ്റ്റ് 20നുള്ളിൽ അപേക്ഷകൾ ലഭിക്കണം. 

ഫോൺ

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs