മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, JCI അരീക്കോട്, സുല്ലമുസ്സലാം സയൻസ് കോളേജ് അരീക്കോട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേള ഓഗസ്റ്റ് 19 ശനിയാഴ്ച രാവിലെ 10 മണി മുതൽ സുല്ലമുസ്സലാം സയൻസ് കോളേജ്, അരീക്കോട് വെച്ച് നടക്കുകയാണ്
നമ്മുടെ നാട്ടിൽ ഒരുപാട് ഉദ്യോഗാർത്ഥികൾ യോഗ്യത ഉണ്ടായിട്ടും ജോലി അന്വേഷിച്ച് നടക്കുന്നുണ്ട്. അതിൽ കൂടുതൽ ആളുകളും പ്രവർത്തിപരിചയവും ഒന്നുമില്ലാത്തവരാണ്. അത്തരക്കാർക്കെല്ലാം ഉപകാരപ്പെടുന്ന ഒട്ടനേകം തൊഴിലവസരങ്ങൾ ഉദ്യോഗാർത്ഥികളെ കാത്തിരിപ്പുണ്ട്.
About Mega Job Fair 2023
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ 31 കമ്പനികൾ പങ്കെടുക്കുന്നു. 750 ഓളം വരുന്ന ഒഴിവുകളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തൊഴിൽമേള നടക്കുന്ന ദിവസം എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
തൊഴിൽമേളയിൽ പങ്കെടുക്കുന്ന കമ്പനികൾ
- SOFTRONICS
- CFCICI LTD
- HDFC LIFE
- ICICI PRUDENTIAL
- LUXON TATA
- XYLEM ലേണിംഗ്
- പോപ്പുലർ മെഗാ മോട്ടോഴ്സ്
- BRITCO & BRIDCO Pvt Ltd
- ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ്
- PIPS
- ലാൻഡ് മാർക്ക് ബിൽഡേഴ്സ്
- പ്ലാന്റ് ലാപ്സ് ടെക്
- AM ഫോട്ടോസ്
- AFJAN DATES & NUTS
- ESAF ബാങ്ക്
- ക്ലാസിക് ഹ്യുണ്ടായി
- ZELLA ARCHITECTURAL ENGINEERS
- TEAM INTERVAL
- ASCENT
- WALKAROO പ്രൈവറ്റ് ലിമിറ്റഡ്
- SKYTEX ടെക്നോളജി
- ALIVE ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്
- SU SQUARE പ്രൊജക്റ്റ് & ഇൻഫ്രാക്ചർ
- TAKA
- TENT അസോസിയേറ്റ്
- SUCCESSLINE
- ASTER മദർ ഹോസ്പിറ്റൽ
- FIESTA
- HDFC LIFE
- OR കൺസ്ട്രക്ഷൻസ്
- പവർ സൈൻ ടെക്നോളജി
വിദ്യാഭ്യാസ യോഗ്യത
എസ്എസ്എൽസി പാസായ ആർക്കും തൊഴിൽമേലയിൽ പങ്കെടുക്കാം. പ്ലസ് ടു, ഡിഗ്രി.. തുടങ്ങിയ ഏത് യോഗ്യതയുള്ളവർക്കും അവസരമുണ്ട്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി അവസരമാണ് കാത്തിരിക്കുന്നത്.
Interview Location
Sullamussalam സയൻസ് കോളേജ്, അരീക്കോട് വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. ഓഗസ്റ്റ് 19 ശനിയാഴ്ച രാവിലെ 10 മണി മുതലാണ് തൊഴിൽമേള നടക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ സൗജന്യമായിരിക്കും.