കുടുംബശ്രീയിൽ റിസോഴ്സ് പേഴ്സൺ ജോലി നേടാം | യോഗ്യത: പ്ലസ് ടു

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളു

കുടുംബശ്രീ - കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. എഴുത്ത് പരീക്ഷയുടെയും കമ്പ്യൂട്ടർ പരിജ്ഞാന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

 Vacancy

റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് ഓരോ ജില്ലയിലെയും ഒഴിവ് അനുസരിച്ച് ആയിരിക്കും.

 Age limit

അപേക്ഷകന്റെ പ്രായം 18 വയസ്സിനും 35 വയസ്സിനും ഇടയിലായിരിക്കണം.

 Qualification

✅ അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടം അംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.

✅ പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം.

✅ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമായും ഉണ്ടായിരിക്കണം.

Salary

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10000 രൂപ മാസ വരുമാനമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, CDS ൽ നിന്നും CDS ചെറുപ്പസൺ സാക്ഷ്യപ്പെടുത്തിയ അയൽക്കൂട്ട അംഗത്വം/ കുടുംബാംഗം/ ഓക്സിലറി അംഗത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്/ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ജില്ലാ മിഷൻ കോർഡിനേറ്ററുടെപേരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിൽ നിന്നുള്ള 200 രൂപയുടെ DD എന്നിവ സഹിതം സെപ്റ്റംബർ ഒന്നിന് മുൻപ് ജില്ലാ മിഷനിൽ സമർപ്പിക്കേണ്ടതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs