കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഒഴിവുകൾ വരുന്നുണ്ട്. യോഗ്യതയുള്ള ഔദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
Beat Forest Officer Recruitment - വേക്കൻസി ഡീറ്റെയിൽസ്
കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ എൻസിഎ വിജ്ഞാപന പ്രകാരം 14 ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കാറ്റഗറി നമ്പർ 226/2023 മുതൽ 234/2023 വരെയാണ്.
Beat Forest Officer Recruitment - പ്രായപരിധി വിവരങ്ങൾ
19 - 33 വയസ്സ് വരെയുള്ളവർക്കാണ് അവസരം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 1990 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
Beat Forest Officer Recruitment - വിദ്യാഭ്യാസ യോഗ്യതകൾ
കേരള സർക്കാരിന്റെ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്ലസ് ടു പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ കേരള/ ഭാരതസർക്കാർ അംഗീകരിച്ച തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. എല്ലാ ഉദ്യോഗാർത്ഥികൾക്കും മികച്ച കാഴ്ച/ കേൾവി ശക്തി ഉണ്ടായിരിക്കേണ്ടതാണ്
പുരുഷ/ വനിതാ ഉദ്യോഗാർത്ഥികൾക്ക് താഴെപ്പറയുന്ന യോഗ്യതകൾ കൂടി ഉണ്ടായിരിക്കേണ്ടതാണ്.
പുരുഷ ഉദ്യോഗാർത്ഥികൾ:-
ഉയരം കുറഞ്ഞത് 168 സെന്റീമീറ്റർ, നെഞ്ചളവ് കുറഞ്ഞത് 81 cm, 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് 160 ഉയരം മതിയാകും. എല്ലാ പുരുഷ ഉദ്യോഗാർത്ഥികളും രണ്ട് കിലോമീറ്റർ ദൂരം 13 മിനിറ്റ് കൊണ്ട് ഓടി വിജയകരമായി പൂർത്തിയാക്കണം.
വനിതാ ഉദ്യോഗാർത്ഥികൾ:-
ഉയരം കുറഞ്ഞത് 157 സെന്റീമീറ്റർ ഉണ്ടായിരിക്കണം. പട്ടികജാതി അല്ലെങ്കിൽ പട്ടിക്ക് വർഗ്ഗ വിഭാഗത്തിനുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് 150 സെന്റീമീറ്റർ മതിയാകും. എല്ലാ വനിതാ ഉദ്യോഗാർത്ഥികളും രണ്ട് കിലോമീറ്റർ ദൂരം 15 മിനിറ്റിനുള്ളിൽ ഓടി വിജയകരമായി പൂർത്തിയാക്കണം.
Note: കായിക ക്ഷമത പരീക്ഷ/ എന്റുറൻസ് ടെസ്റ്റ് എന്നിവയ്ക്ക് മുമ്പായി ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പ് നടത്തുന്നതാണ്. നിശ്ചിത ശാരീരിക അളവുകൾ ഇല്ലാത്ത ഉദ്യോഗാർത്ഥികളെ കായിക ക്ഷമതാ പരീക്ഷ/ എന്റുറൻസ് ടെസ്റ്റ് എന്നിവയിൽ പങ്കെടുപ്പിക്കുകയില്ല. കായിക ക്ഷമത പരീക്ഷയിലോ എന്റുറൻസ് ടെസ്റ്റിലോ പങ്കെടുക്കുന്നതിനിടയിൽ അപകടം സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ആയതിന് പങ്കെടുക്കുവാൻ വീണ്ടും അവസരം നൽകുന്നതല്ല.
Salary
Beat Forest Officer Recruitment- അപേക്ഷിക്കേണ്ട വിധം?
⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '226/2023 - 234/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.