41,500 രൂപ മാസ ശമ്പളത്തിൽ കേരള സർക്കാരിന് കീഴിൽ സ്ഥിരം ജോലി നേടാൻ അവസരം. കേരള കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (KERAFED) ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (LD Typist) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
താല്പര്യമുള്ളവർക്ക് സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്.
Vacancy Details for KERAFED LD Typist Recruitment 2023?
കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (KERAFED) ഇപ്പോൾ കേരള പി എസ് സി മുഖാന്തരമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എൽ ഡി ടൈപ്പിസ്റ്റ് പോസ്റ്റിലേക്ക് രണ്ട് ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Age Limit Details KERAFED LD Typist Recruitment 2023
18നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1983 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ നിന്ന് ഇളവ് അനുവദിക്കുന്നതായിരിക്കും.
Educational Qualification KERAFED LD Typist Recruitment 2023
1. എസ്എസ്എൽസി അതല്ലെങ്കിൽ തത്തുല്യം.
2. കെജിടിഇ മലയാളം ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ സർട്ടിഫിക്കറ്റ്.
3. കെജിടിഇ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിലും കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിലും ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതിന് തുല്യമായ സർട്ടിഫിക്കറ്റ്.
Salary Details KERAFED LD Typist Recruitment 2023
KERAFED റിക്രൂട്ട്മെന്റ് വഴി LD ടൈപ്പിസ്റ്റ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 18,000 രൂപ മുതൽ 41,500 വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
KERAFED LD Typist Recruitment 2023 Selection Procedure
2. ഷോർട്ട് ലിസ്റ്റിംഗ്
3. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
4. വ്യക്തിഗത ഇന്റർവ്യൂ
How to Apply KERAFED LD Typist Recruitment 2023?
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക. സെപ്റ്റംബർ 20 അർദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '191/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.