കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (KELTRON) നിലവിലുള്ള 20 ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
Job Details
- സ്ഥാപനം: KELTRON
- ജോലി തരം: Kerala Govt
- നിയമനം: താൽക്കാലികം
- തസ്തിക: --
- ആകെ ഒഴിവുകൾ: 20
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
- ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 2023 ഓഗസ്റ്റ് 7
- ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ഓഗസ്റ്റ് 21
Vacancy Details
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലായി 20 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ടെക്നിക്കൽ അസിസ്റ്റന്റ്: 08
- എൻജിനീയർ: 08
- GIS സ്പെഷ്യലിസ്റ്റ്: 08
Age Limit Details
- GIS സ്പെഷ്യലിസ്റ്റ്: 36 വയസ്സ് വരെ
- ടെക്നിക്കൽ അസിസ്റ്റന്റ്: 36 വയസ്സ് വരെ
- എൻജിനീയർ: 36 വയസ്സ് വരെ
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, ഒബിസി, കൂടാതെ മറ്റു പിന്നോക്ക വിഭാഗക്കാർ തുടങ്ങിയവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualifications
1. എൻജിനീയർ
60 ശതമാനം മാർക്കോടെ ബിഇ/ ബി.ടെക്
2. ടെക്നിക്കൽ അസിസ്റ്റന്റ്
60 ശതമാനം മാർക്കോടെ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ എൻജിനീയറിങ്/കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ ത്രിവത്സര മുഴുവൻ സമയ ഡിപ്ലോമ.
3. GIS സ്പെഷലിസ്റ്റ്
എൻവയോൺമെന്റൽ സയൻസ്/ജിയോളജി/ജിയോഫിസിക്‌സ്/കംപ്യൂട്ടർ സയൻസ്/ജിയോഗ്രാഫി/ജിയോസയൻസ്/ജിഐഎസുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും മേഖലകളിൽ 60 ശതമാനം മാർക്കോടെ ബിരുദം.
Salary
- GIS സ്പെഷ്യലിസ്റ്റ്: 19750-27500
- ടെക്നിക്കൽ അസിസ്റ്റന്റ്: 18500-21000
- എൻജിനീയർ: 19750-27500/-
Application Fees Details
- 300 രൂപയാണ് അപേക്ഷാഫീസ്
- www.onlinesbi.com എന്ന പോർട്ടൽ മുഖേന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് അടക്കാനുള്ള സൗകര്യം ലഭ്യമാണ്
- പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
How to Apply KELTRON Recruitment 2023?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ 2023 ഓഗസ്റ്റ് 21 വരെ സ്വീകരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്