ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ പ്യൂൺ ഒഴിവുകൾ | അപേക്ഷ സെപ്റ്റംബർ 18 വരെ

Looking for a career with Indian Coast Guard? Explore the latest Peon Recruitment 2023. Join a dynamic team and contribute to maritime excellence. App

ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്യൂൺ അടക്കമുള്ള വിവിധ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2023 സെപ്റ്റംബർ 18 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വിശദമായി പരിശോധിക്കാവുന്നതാണ്.

• സ്ഥാപനം : Indian Coast Guard
• ജോലി തരം : Central Govt Job
• ആകെ ഒഴിവുകൾ : 17
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• അപേക്ഷിക്കേണ്ടവിധം : തപാൽ
• അപേക്ഷിക്കേണ്ട തീയതി : 2023 ഓഗസ്റ്റ് 5
• അവസാന തീയതി : 2023 സെപ്റ്റംബർ 18
• ഔദ്യോഗിക വെബ്സൈറ്റ് : www.Indiancoastguard.gov.in

Vacancy Details 

ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രസിദ്ധീകരിച്ച റിക്രൂട്ട്മെന്റ് വിജ്ഞാപനം അനുസരിച്ച് 17 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  • എൻജിൻ ഡ്രൈവർ: 05
  • ലാസ്കർ: 07
  • സിവിലിയൻ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ: 02
  • MTS (മാലി): 01
  • MTS (പ്യൂൺ): 02

Age Limit details 

  • എൻജിൻ ഡ്രൈവർ: 18-30
  • ലാസ്കർ: 18-30
  • സിവിലിയൻ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ: 18-27
  • MTS (മാലി): 18-27
  • MTS (പ്യൂൺ): 18-27

ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷത്തെയും ഇളവ് അനുവദിക്കുന്നതാണ്.

Also Read: 

Educational Qualification

എൻജിൻ ഡ്രൈവർ

› പത്താം ക്ലാസ് അല്ലെങ്കിൽ തുല്യത
› അംഗീകൃത സ്ഥാപനത്തിൽ നിന്നും എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ് കോഴ്സ്
› രണ്ട് വർഷത്തെ പരിചയം

ലാസ്കർ

› പത്താം ക്ലാസ്
› കപ്പൽ അല്ലെങ്കിൽ ക്രാഫ്റ്റിൽ മൂന്ന് വർഷത്തെ പരിചയം.

സിവിലിയൻ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ

› പത്താം ക്ലാസ്
› വാലിഡായ ഹെവി, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്.
› മോട്ടോർ വാഹന ഓടിക്കുന്നതിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം.
› വാഹനങ്ങളിൽ വരുന്ന ചെറിയ കേടുപാടുകൾ മനസ്സിലാക്കാനും അത് പരിഹരിക്കാനുമുള്ള കഴിവ്.

മൾട്ടി ടാസ്കിങ് സ്റ്റാഫ് (മാലി)

› പത്താം ക്ലാസ്
› നഴ്സറി അല്ലെങ്കിൽ ഓർഗനൈസേഷനിൽ മാലിയായി രണ്ട് വർഷത്തെ പരിചയം

മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ)

› പത്താം ക്ലാസ്
› ഓഫീസ് അറ്റൻഡറായി രണ്ട് വർഷത്തെ പരിചയം

Salary details

ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡെക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലെവൽ വൺ മുതൽ ഫോർ വരെയുള്ള ശമ്പള പാക്കേജാണ് ലഭിക്കുക.

Selection Process 

എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

How to Apply

➤ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സെപ്റ്റംബർ 18 ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക.

➤ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവൻ കാര്യങ്ങളും വായിച്ച് മനസ്സിലാക്കുക. ജോലി ലഭിച്ചു കഴിഞ്ഞാൽ ഡ്യൂട്ടി എന്തെല്ലാമാണെന്നും, അപേക്ഷിക്കാൻ എന്തെല്ലാം രേഖകൾ വേണമെന്നും വളരെ വ്യക്തമായി നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

➤ അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "APPLICATION FOR THE POST OF _______" എന്ന് രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ അയക്കേണ്ട വിലാസം

The Commander, Headquarters, Coast Guard Region (North-West), Post-Box No,-09, Sector-11,Gandhinagar, Gujarat-382010

➤ അപേക്ഷ അയക്കുന്നതിനു പ്രത്യേക അപേക്ഷാ ഫീസ് അടയ്ക്കേണ്ട ആവശ്യമില്ല.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs