Fire and Rescue Operator Recruitment 2023 - Apply Online for Latest Vacancies

Join the ranks of heroes with Fire and Rescue Operator Recruitment 2023! Explore exciting opportunities, rigorous training, and a rewarding career pat

ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഒഴിവുകൾ

 കേരളത്തിൽ സ്ഥിരമായിട്ടുള്ള യൂണിഫോം ജോലി ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഇപ്പോൾ അവസരം വന്നിരിക്കുകയാണ്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാം. ഫിസിക്കൽ ഉൾപ്പെടെയുള്ള എല്ലാ സെലക്ഷൻ ഘട്ടങ്ങളും കഴിഞ്ഞിട്ടാണ് നിങ്ങൾക്ക് ജോലി ലഭിക്കുക.

Fire and Rescue Operator Recruitment 2023 Age Limit Details

 18 മുതൽ 26 വയസ്സ് വരെയാണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വരുന്നത്. 1997 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

 പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന സംവരണ വിഭാഗങ്ങൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Fire and Rescue Operator Recruitment 2023 Vacancy Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) പോസ്റ്റിലേക്ക് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള ഒഴിവുകൾ എത്രയാണെന്ന് നോട്ടിഫിക്കേഷൻ വ്യക്തമാക്കിയിട്ടില്ല.

Fire and Rescue Operator Recruitment 2023 Educational Qualifications

പ്ലസ് ടു അതല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടാവേണ്ടതാണ്. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

Fire and Rescue Operator Recruitment 2023 Physical Qualification

മതിയായ സ്കൂൾ വിദ്യാഭ്യാസത്തിന് പുറമേ അപേക്ഷകർ താഴെ നൽകിയിരിക്കുന്ന ശാരീരിക യോഗ്യതകൾ കൂടി നേടേണ്ടതുണ്ട്.
For General Candidates For SC/ST Candidates
Height (bare foot) 165 cms 160 cms
Weight 50 Kgs 48 Kgs
Chest 81 cms 76 cms
Chest Expansion 5 cms 5 cms

Swimming Test

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രായോഗിക പരീക്ഷയിലൂടെ നീന്തലിലെ പ്രാവീണ്യം പരിശോധിക്കും. താഴെപ്പറയുന്നവയാണ് നീന്തൽ പരീക്ഷയുടെ മാനദണ്ഡം.
• രണ്ട് മിനിറ്റിനുള്ളിൽ 50 മീറ്റർ നീന്തി പൂർത്തീകരിക്കണം.
• നീന്തൽകുളത്തിന്റെ ആഴമേറിയ ഭാഗത്ത് രണ്ട് മിനിറ്റ് പൊങ്ങി നിൽക്കുവാനുള്ള കഴിവ്.

 കാഴ്ച ശക്തി

 ഉദ്യോഗാർത്ഥികൾക്ക് താഴെ പറയും വിധം കാഴ്ച ശക്തി ഉണ്ടായിരിക്കേണ്ടതാണ്. കമ്മീഷൻ പറയുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

Right Eye Left Eye
Distant vision 6/6 snellen 6/6 snellen
Near vision 0.5 snellen 0.5 snellen
Field of Vision Full Full

Fire and Rescue Operator Recruitment 2023 Salary Details

ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡിപ്പാർട്ട്മെന്റിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ട്രെയിനി പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 27900 രൂപ മുതൽ 63700 രൂപവരെയാണ് ശമ്പളം ലഭിക്കുക. ശമ്പളത്തിന് പുറമെ മറ്റെല്ലാ അലവൻസുകളും ലഭിക്കുന്നതാണ്.

Fire and Rescue Operator Recruitment 2023 Selection Procedure

ഓ എം ആർ പരീക്ഷ ഫിസിക്കൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾ ശാരീരിക ക്ഷമത പരീക്ഷയിൽ താഴെ നൽകിയിരിക്കുന്ന 8 ഇനങ്ങളിൽ നിന്നും അഞ്ചെണ്ണമെങ്കിലും പാസ്സാവേണ്ടതാണ്.
Events Minimum Standards of Efficiency
100 Metres Run 14 Seconds
High Jump 132.20 cm
Long Jump 457.20 cm
Putting the Shot (7264 gms) 609.60 cM
Throwing the Cricket Ball 6096 cm
Rope Climbing (only with hands) 365.80 cm
Pull ups or chinning 8 times
1500 Metres Run 5 Minutes & 44 seconds

How to Apply Fire and Rescue Operator Recruitment 2023?

ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡിപ്പാർട്ട്മെന്റിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ട്രെയിനിങ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് ഒരു മാസത്തെ സമയപരിധിയാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ നൽകിയിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 20 അർദ്ധരാത്രി 12 മണിവരെ ഓൺലൈനായി അപേക്ഷ നൽകാം.

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '188/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs