കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് ഫെസിലിറ്റേറ്റർ ആവാം

തൃശൂർ ജില്ലയിലെ മെഡിക്കൽ കോളേജിലും നെഞ്ചുരോഗ ആശുപത്രിയിലും ചികിത്സക്കെത്തുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായി

തൃശൂർ ജില്ലയിലെ മെഡിക്കൽ കോളേജിലും നെഞ്ചുരോഗ ആശുപത്രിയിലും ചികിത്സക്കെത്തുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായി പുതുതായി ആരംഭിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിൽ ഫെസിലിറ്റേറ്ററായി പ്രവർത്തിക്കുന്നതിന് ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരെയാണ് നിയമനത്തിന് പരിഗണിക്കുക. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. താല്പര്യമുള്ള പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ സെപ്റ്റംബർ ഏഴിന് ഉച്ചക്ക് 1.30-ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഉദ്യോഗാർത്ഥികൾ 11 മണിക്ക് മുൻപ് റിപ്പോർട്ട് ചെയ്യണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 20,000/- രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് 0480 2706100.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs