ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 16ന് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം. പ്രവർത്തിപരിചയം ഒന്നുമില്ലാതെ തന്നെ ഈ ജോലികളെല്ലാം നേടാവുന്നതാണ്. ഓരോ തസ്തികയും അതിലേക്ക് വരുന്ന യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.
1. കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
› പ്രായപരിധി: 20-30 വയസ്സ് വരെ
› ശമ്പളം: 21000 CTC
› ജോലിസ്ഥലം: കോട്ടയം, പത്തനംതിട്ട
› യോഗ്യത: പ്ലസ് ടു/ ഡിഗ്രി/ പിജി. ഇരുചക്ര ലൈസൻസ്
2. സെയിൽസ് ഓഫീസർ
› പ്രായപരിധി: 20 - 30
› ശമ്പളം: മികച്ച ശമ്പളം
› ജോലിസ്ഥലം: കോട്ടയം
› യോഗ്യത: ഡിഗ്രി
3. സെയിൽസ് ഓഫീസർ
› പ്രായപരിധി: 20 - 30
› ശമ്പളം: വർഷം 2 ലക്ഷം മുതൽ മൂന്നര ലക്ഷം വരെ
› ജോലിസ്ഥലം: കോട്ടയം
› യോഗ്യത: ഏതെങ്കിലും ഡിഗ്രി
4. ഗോൾഡ് ലോൺ ഓഫീസർ
› ശമ്പളം: രണ്ടര ലക്ഷം മുതൽ മൂന്നര ലക്ഷം വരെ
› ജോലിസ്ഥലം: കോട്ടയം
› യോഗ്യത: ഏതെങ്കിലും ഡിഗ്രി
5. റിലേഷൻഷിപ്പ് ഓഫീസർ
› ശമ്പളം: വർഷം 2.5 ലക്ഷം മുതൽ നാലര ലക്ഷം വരെ
› ജോലിസ്ഥലം: കോട്ടയം
› യോഗ്യത: ഏതെങ്കിലും ഡിഗ്രി
തിരഞ്ഞെടുപ്പ്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 16ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാവുക. വനിതകൾക്കും നിരവധി ഒഴിവുകളാണ് ഉള്ളത്.