CSEB Recruitment 2023 - Apply Online for 199 Assistant Secretary, Junior Clerk/ Cashier Posts

Explore the latest updates on CSEB Recruitment 2023. Don't miss your chance to join the team through the CSEB Recruitment drive for 2023. Find all the
CSEB Recruitment 2023,Kerala State Co-operative Service Examination Board: KSCEB,CSEB,
CSEB Recruitment 2023
Explore the latest updates on CSEB Recruitment 2023. Don't miss your chance to join the team through the CSEB Recruitment drive for 2023. Find all the essential details and application guidelines to kickstart your career journey. Apply now and pave the way for a successful future with CSEB

നിങ്ങളുടെ തൊട്ടടുത്തുള്ള സഹകരണ ബാങ്കുകളിൽ ജോലി നേടാൻ അവസരം! കേരളത്തിലെ എല്ലാ ജില്ലകളിലെയും സഹകരണ ബാങ്കുകളിൽ ഒഴിവുകൾ വരുന്നുണ്ട്. ക്ലർക്ക് ജോലികളൊക്കെ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 7 വരെ തപാൽ വഴി അപേക്ഷകൾ സമർപ്പിക്കാം. യോഗ്യതകളും മറ്റു വിശദാംശങ്ങളും താഴെ നൽകുന്നു.

CSEB Recruitment 2023 Vacancy Details

സഹകരണ സർവീസ് പരീക്ഷ ബോർഡ് പുറത്തുവിട്ടിട്ടുള്ള വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ 84 ബാങ്കുകളിലായി 199 തോളം വരുന്ന ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

  • അസിസ്റ്റന്റ് സെക്രട്ടറി: 07
  • ജൂനിയർ ക്ലർക്ക്/ കാഷ്യർ: 192

CSEB Recruitment 2023 Age Limit Details

18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് അവസരം ഉള്ളത്. ഇത് ജനറൽ വിഭാഗക്കാർക്ക് ഉള്ള പ്രായപരിധിയാണ്. ഇതിനുപുറമേ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന വ്യക്തിക്കോ അവരുടെ അപ്രകാരമുള്ള മുതിർന്ന അംഗം മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരുടെ കുട്ടികൾക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവും അനുവദിക്കുന്നതായിരിക്കും.

 കൂടാതെ മറ്റ് പിന്നാക്ക വിഭാഗത്തിനും, വിമുക്തഭടന്മാർക്കും, പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും (EWS) മൂന്ന് വർഷത്തെ ഇളവും, ഭിന്നശേഷിക്കാർക്ക് 10 വർഷത്തെ ഇളവും, വിധവകൾക്ക് അഞ്ച് വർഷത്തെ ഇളവും ലഭിക്കുന്നതാണ്.

CSEB Recruitment 2023 Educational Qualification

1. അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ് 

› എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവകലാശാലാ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി ആൻഡ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ന്റെ HDC. അല്ലെങ്കിൽ HDCM) അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ) വിജയിച്ചിരിക്കണം.

› അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി എസ് സി/ എം എസ് സി അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികം ആയിട്ടുള്ളതും ആയ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബികോം ബിരുദം.

2. ജൂനിയർ ക്ലാർക്ക്/ കാഷ്യർ

› എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യത ആയിരിക്കും.

› കാസർഗോഡ് ജില്ലയിൽ പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (JDC), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (JDC) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.

› കൂടാതെ സഹകരണം ഐച്ഛികവിഷയമായി എടുത്ത് ബികോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി ആൻഡ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ന്റെ HDC. അല്ലെങ്കിൽ HDCM) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി എസ് സി ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

CSEB Recruitment 2023 Salary Details

• അസിസ്റ്റന്റ് സെക്രട്ടറി: 19,890-62,500/- (ഓരോ ബാങ്കിലും വ്യത്യസ്തം)
• ജൂനിയർ ക്ലാർക്ക്/ ക്യാഷ്യർ: 18,300-46,830/- (ഓരോ ബാങ്കിലും വ്യത്യസ്തം)

CSEB Recruitment 2023 Selection Procedure

കേരള സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അനുസരിച്ച് ആയിരിക്കും തിരഞ്ഞെടുപ്പ്.

CSEB Recruitment 2023 Application Fees

പൊതു വിഭാഗക്കാർക്കും വയസ്സിളവ് ലഭിക്കുന്നവർ ഉൾപ്പെടെയുള്ളവർക്കും 150 രൂപയാണ് അപേക്ഷാ ഫീസ്. തുടർന്നുള്ള ഓരോ ബാങ്കിനും 50 രൂപ വീതം അധികമായി പരീക്ഷാഫീസ് അടക്കണം.

പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 50 രൂപ മതി.

അപേക്ഷാഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെലാൻ വഴി നേരിട്ട് അടക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.

How to Apply CSEB Recruitment 2023?

› താല്പര്യമുള്ള അപേക്ഷകർ ചുവടെയുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുക.

› ഡൗൺലോഡ് ചെയ്ത് അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക. പൂർണമായും പൂരിപ്പിക്കുക.

› അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം, പ്രായപരിധി, ജാതി, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, വിധവ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്തിരിക്കണം.

› കാറ്റഗറി നമ്പർ ഉള്ളടക്കം ചെയ്തിരിക്കണം.

› അപേക്ഷകൾ ലഭിക്കേണ്ട വിലാസം

സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, ജവഹർ സഹകരണ ഭവൻ, ഡി.പി.ഐ ജംഗ്ഷൻ, തൈക്കാട് പി.ഒ, ജഗതി, തിരുവനന്തപുരം 695014

› ഓരോ തസ്തികയിലേക്കുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ അയക്കേണ്ടതാണ്. ലാസ്റ്റ് ഡേറ്റ് ഒക്ടോബർ 7

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain