എസ്എസ്എൽസി ഇല്ലാത്തവർക്കും ഗവൺമെന്റ് സ്ഥാപനത്തിൽ ജോലി? ശമ്പളം 15,360 വരെ

Explore Exciting Job Opportunities in the Oil Palm Industry! Join Oil Palm India as a Worker in 2023. Find Out How to Apply and Secure Your Spot in th

വർക്കർ തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനുള്ള ഔദ്യോഗിക പുറത്ത്. കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഓയിൽപാം ഇന്ത്യ ലിമിറ്റഡ് കമ്പനിയിലെ വിവിധ എണ്ണപ്പന പ്ലാന്റേഷനുകളിലേക്ക് ദിവസവേതനത്തിൽ തൊഴിലാളിമാരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. സാധാരണക്കാർക്ക് വരെ ഈ ജോലിക്ക് അപേക്ഷിക്കാം. ബാക്കിയുള്ള വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.

യോഗ്യത

സ്കൂൾ വിദ്യാഭ്യാസമില്ലാത്തവരും എന്നാൽ പത്താം ക്ലാസ്സിനുമേൽ ഉന്നത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരും ആയിരിക്കണം. പത്താം ക്ലാസ്സിനുമേൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ അപേക്ഷിക്കുവാൻ യോഗ്യരല്ല.

പ്രായപരിധി

18 വയസ്സ് പൂർത്തിയായ 36 വയസ്സ് കഴിയാത്തവരും ആയിരിക്കണം. അപേക്ഷകൻ 1987 ജനുവരി ഒന്നിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം. SC/ ST, ഒ ബി സി മുതലായ വിഭാഗങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വയസ്ളവ് ബാധകം.

 നിലവിൽ താൽക്കാലിക വ്യവസ്ഥയിൽ വർക്കല തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അറ്റന്റൻസ് പരിഗണിച്ച് പരമാവധി ഒരു വർഷം വരെ അധിക പ്രായപരിധി ഇളവ് അനുവദിക്കുന്നതാണ്.

 ഒഴിവുകൾ

 100 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കും 50 ഒഴിവുകളും സ്ത്രീകൾക്ക് 50 ഒഴിവ് വീതമാണ് ഉള്ളത്.

 ജോലിയുടെ സ്വഭാവം

 പ്ലാന്റേഷനുകളിലെ എണ്ണപ്പണിയിൽ നിന്നും കുലവെട്ട്, പ്രൂണിങ്, കാട് വെട്ടി കളിക്കുക, വളമിടുക മുതലായ ജോലികളും, പ്ലാന്റേഷനിലെ അനുബന്ധ ജോലികളും മേൽ ഉദ്യോഗസ്ഥർ അതാത് ദിവസം നിശ്ചയിക്കുന്നത് അനുസരിച്ച് ചെയ്യുവാൻ ബാധ്യസ്ഥരാണ്.

 അപേക്ഷിക്കേണ്ട വിധം?

അതിനായി താഴെ നൽകിയിട്ടുള്ള അപ്ലിക്കേഷൻ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക. പൂരിപ്പിച്ച അപേക്ഷയും വയസ്സ്, സ്കൂൾ വിദ്യാഭ്യാസം, എന്നിവ തെളിയിക്കുന്നതിനായുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം പാസ്പോർട്ട് സൈസിൽ ഉള്ള ഫോട്ടോയും പതിച്ച് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, രജിസ്റ്റേർഡ് ഓഫീസ്, കോടിമത, കോട്ടയം, സൗത്ത് പി.ഒ, കോട്ടയം - 686013 എന്ന മേൽവിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

 അപേക്ഷ അയക്കുന്ന കവറിന് പുറത്ത് 'വർക്കർ നിയമനത്തിനായുള്ള അപേക്ഷ' എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതുമാണ്. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ വെക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 4 വൈകുന്നേരം 4 മണി വരെയാണ്.

Content: Explore Exciting Job Opportunities in the Oil Palm Industry! Join Oil Palm India as a Worker in 2023. Find Out How to Apply and Secure Your Spot in the Recruitment Drive. Don't Miss Your Chance - Apply Today

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs