അക്ഷയ സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ ഓഗസ്റ്റ് നാലു വൈകുന്നേരം നാലുമണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
Vacancy & Salary
അക്ഷയ സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസിലേക്ക് ഒരു അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഒഴിവാണ് ഉള്ളത്. നിയമനം ലഭിക്കുന്നയാൾക്ക് 29700 രൂപയാണ് മാസം ശമ്പളം ലഭിക്കുക.
Age Limit
35 വയസ്സു വരെയാണ് പ്രായപരിധി. പ്രായം 2023 ജൂൺ 20 അനുസരിച്ച് കണക്കാക്കും.
Qualifications
ബിടെക് സിഎസ് അതല്ലെങ്കിൽ ഐടി. അല്ലെങ്കിൽ ബിഎസ്സി കമ്പ്യൂട്ടർ സയൻസ്. വെബ്സൈറ്റ് ഡിസൈനിങ്ങിലും MIS ലും രണ്ട് വർഷത്തെ പരിചയം.
Selection
ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. ഒരു വർഷത്തേക്ക് കയറാറടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
How to Apply?
താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. ശേഷം പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ കൂടി ഉൾപ്പെടുത്തി ചുവടെ നൽകിയിരിക്കുന്ന ഓഗസ്റ്റ് 4 വൈകുന്നേരം 4 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക.
The Director
Akshaya State Project Office,
Saankethika, IInd Floor,
Vrindavan Gardens,
Pattom.P.O,
Thiruvananthapuram, Kerala 695004.