കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന തളിര് സ്കോളർഷിപ്പ് 2023 ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 16 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ച് മനസ്സിലാക്കുക.
തളിര് വാർഷിക വരിസംഖ്യയായ 250 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം. ഇവർക്ക് 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് തപാലിൽ അതാത് മാസങ്ങളിൽ ലഭിക്കുന്നതാണ്.
16 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ആണ് സംസ്ഥാനത്ത് ഒട്ടാകെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വിതരണം ചെയ്യുക. രണ്ട് വിഭാഗങ്ങളിലായിട്ടാണ് പരീക്ഷ നടത്തുക. ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) എന്നിങ്ങനെയാണ് അവ. കേരളത്തിലെ ഓരോ ജില്ലയിലും ചുരുങ്ങിയത് 160 പേർക്ക് സ്കോളർഷിപ്പും അതുപോലെ സർട്ടിഫിക്കറ്റും ലഭ്യമാകും.
ജില്ലാതലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 30 സ്ഥാനത്ത് എത്തുന്നവർക്ക് 1000 രൂപയും പിന്നീട് വരുന്ന 50 സ്ഥാനക്കാർക്ക് 500 രൂപയും സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും. സംസ്ഥാനതലത്തിൽ വിഭാഗത്തിലും 3 റാങ്കുകാർക്ക് 10000, 5000, 3000 എന്നിങ്ങനെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും.
തളിര് സ്കോളർഷിപ്പ് പരീക്ഷ
അപേക്ഷിക്കേണ്ട വിധം?
- അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- Click Here for Registration എന്ന ബോക്സിൽ ക്ലിക്ക് ചെയ്യുക.
- ശേഷം തുറന്നുവരുന്ന അപേക്ഷാഫോറം പൂരിപ്പിക്കുക. കുട്ടിയുടെ പേര് മലയാളത്തിൽ എന്നത് ഒഴിച്ച് നിർബന്ധമായും ഇംഗ്ലീഷിൽ മാത്രം പൂരിപ്പിക്കുക.
- അവസാനം സബ്മിറ്റ് ചെയ്യുക.