പൊതു പ്രാഥമിക പരീക്ഷ - മാർക്ക് വിവരം ഇനി പ്രൊഫൈലിൽ അറിയാം
അതിൽ ആദ്യം കാണാൻ സാധിക്കുക ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ബിരുദ പ്രാഥമിക പരീക്ഷ എഴുതിയവരുടെ മാർക്ക് ജൂലൈ 27 ന് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും. തിങ്കളാഴ്ച നടന്ന കമ്മീഷൻ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം മാത്രം മാർക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന രീതിയായിരുന്നു നിലവിൽ പിഎസ്സിക്ക് ഉണ്ടായിരുന്നത്. പൊതു പ്രാഥമിക പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ഇനി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെ സ്വന്തം മാർക്ക് അറിയാൻ കാത്തു നിൽക്കേണ്ടതില്ല.
പിഎസ്സി പരീക്ഷ നടത്തിപ്പ് സുഗമമാക്കുന്നതിന് വേണ്ടി പല ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഓരോ പരീക്ഷയുടെയും മാർക്ക് ചോദ്യപേപ്പറിന്റെ സ്വഭാവം അനുസരിച്ച് സമീകരിച്ചാണ് (standardisation) ഫലം പ്രസിദ്ധീകരിക്കുന്നത്. പിഎസ്സി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള standardisation റിപ്പോർട്ടിലെ ഓരോ ഘട്ടത്തിനുമുള്ള ഫാക്ടർ പരിശോധിച്ചാൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ യഥാർത്ഥ മാർക്ക് മനസ്സിലാക്കാൻ സാധിക്കും.
ഫയർഫോഴ്സ് ഡ്രൈവർ, കേരള വാട്ടർ അതോറിറ്റിയിൽ പ്ലംബർ, കേരള ഫയർ ഫോഴ്സ് ട്രെയിനി, കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ എൽ.ഡി ടൈപ്പിസ്റ്റ്, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിൽ അറ്റൻഡർ ഉൾപ്പെടെ 43 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് പിഎസ്സി യോഗം അനുമതി നൽകി. സെപ്റ്റംബർ 20 വരെ അപേക്ഷിക്കാൻ സമയം നൽകും. ഉദ്യോഗാർത്ഥികൾ കാത്തിരിക്കുക.
Contents: PSC Preliminary Exam,PSC News, KERALA PSC NEWS