KWA റിക്രൂട്ട്മെന്റ് 2023 - സ്ഥിരം ജോലി നേടാം | മാസം 79,000/- ശമ്പളം

കേരള വാട്ടർ അതോറിറ്റി റിക്രൂട്ട്മെന്റ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള വാട്ടർ അതോറിറ്റിയിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II ഒഴിവുകൾ നികത്തുന

കേരള വാട്ടർ അതോറിറ്റി റിക്രൂട്ട്മെന്റ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള വാട്ടർ അതോറിറ്റിയിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II ഒഴിവുകൾ നികത്തുന്നതിനായി നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നു. കേരള ഗവൺമെന്റ് സ്ഥിരം ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

 താല്പര്യമുള്ളവർക്ക് ജൂലൈ 19 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്. ഈ അവസരം ഉപകാരപ്പെടും എന്ന് തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു നൽകുക.

Vacancy Details for Kerala Water Authority Recruitment 2023?

കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് കേരള ജല അതോറിറ്റി കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.

Age Limit Details KWA Recruitment 2023

18നും 36 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1988 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. വയസ്ളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾ ഈ റിക്രൂട്ട്മെന്റിന് ബാധകമല്ല.

Educational Qualification Kerala Water Authority 2023

 1. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
2. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് (ലോവർ) KGTE അല്ലെങ്കിൽ തത്തുല്യ യോഗ്യത.
3. മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവർ) KGTE അല്ലെങ്കിൽ തത്തുല്യ യോഗ്യത.
4. ഇംഗ്ലീഷ് ഷോർട്ട് ഹാൻഡ് (ലോവർ) KGTE അല്ലെങ്കിൽ തത്തുല്യ യോഗ്യത.
5. ഒരു സർക്കാർ/ അർദ്ധസർക്കാർ / അംഗീകൃത സ്ഥാപനത്തിൽ നിന്നും ആറുമാസത്തിൽ കുറയാതെയുള്ള പഠനത്തിന് ശേഷം ലഭിച്ച ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ).
6. മലയാളം ഷോർട്ട് ഹാൻഡ് (ലോവർ) KGTE അല്ലെങ്കിൽ തത്തുല്യ യോഗ്യത.

Salary Details KWA Recruitment 2023

KWA റിക്രൂട്ട്മെന്റ് വഴി കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 29,500 രൂപ മുതൽ 79,000 വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Kerala Water Authority Recruitment 2023 Selection Procedure

1. OMR പരീക്ഷ
2. ഷോർട്ട് ലിസ്റ്റിംഗ്
3. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
4. വ്യക്തിഗത ഇന്റർവ്യൂ 

How to Apply KWA Legal Assistant Recruitment 2023?

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '093/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.

⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs