സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ - കുടുംബശ്രീ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെല്പ് ഡസ്കുകളിൽ കൗൺസിലർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്.
ഒഴിവ്
കുടുംബശ്രീ പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് കൗൺസിലർ തസ്തികയിലേക്ക് 8 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാസർകോട് ജില്ലയിലെ കൗൺസിലർ ഒഴിവ് കന്നട ഭാഷ അറിയുന്നവർക്കായി റിസർവ് ചെയ്തിരിക്കുന്നു. അതുപോലെ മറ്റൊരു ഒഴിവ് അട്ടപ്പാടി സ്പെഷ്യൽ പ്രോജക്ടിലേക്ക് മാറ്റിവച്ചിരിക്കുന്നു. ബാക്കിയുള്ള ആറ് ഒഴിവുകൾ വിവിധ ജില്ലകളിൽ.
പ്രായപരിധി
2023 ജൂൺ 30ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല.
വിദ്യാഭ്യാസ യോഗ്യത
എംഎസ്.സി സൈക്കോളജി/ MSW അല്ലെങ്കിൽ കൗൺസിലിങ്ങിൽ ബിരുദാനന്തര ബിരുദം.
ശമ്പളം
കുടുംബശ്രീ കൗൺസിലർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 30,000 രൂപയാണ് വേതനം.
ജോലിയുടെ സ്വഭാവം
- കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസുകളിൽ എത്തുന്നവർക്കും അന്തേവാസികൾക്കും ഉള്ള കൗൺസിലിംഗ് നൽകൽ.
- കുടുംബശ്രീയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് തലത്തിലും ആവശ്യമുള്ളവർക്കായി കൗൺസിലിംഗ് നടത്തണം
- സ്ത്രീപദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായി കണ്ടെത്തുന്ന നിരാലംഭരായ വനിതകൾക്കും, കുട്ടികൾക്കുമുള്ള കൗൺസിലിംഗ്.
- തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലുള്ള ജെൻഡർ റിസോഴ്സ് സെന്ററുകളിൽ കൗൺസിലിങ്ങിനായി എത്തുന്നവർക്ക് ആവശ്യമായ ഉപദേശം നൽകുക.
- സ്നേഹിതയുടെ പ്രവർത്തനത്തിന്റെ ഭാഗമായി ഫീൽഡ് പ്രവർത്തനവും ഏകോപനവും കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശാനുസരണം ഉള്ള മറ്റു പ്രവർത്തനങ്ങളും.
അപേക്ഷിക്കേണ്ട വിധം?
• താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
• അപേക്ഷകൾ 2023 ഓഗസ്റ്റ് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
• അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷനുകളിലോ സംസ്ഥാന മിഷനിലോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടാതെ ഓൺലൈൻ അല്ലാതെ ലഭിക്കുന്ന അപേക്ഷകളും യഥാസമയം ലഭിക്കാത്ത അപേക്ഷകളും അംഗീകരിച്ച യോഗ്യതകൾ ഇല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
• നിയമനം പൂർണമായും കരാർ അടിസ്ഥാനത്തിൽ ആയിരിക്കും.