കേരള യൂണിവേഴ്സിറ്റി സ്പോൺസേർഡ് പ്രോജക്ടിന്റെ ഭാഗമായി ഫീൽഡ് കം ലാബ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ജൂലൈ 12 വരെ ഓഫ്ലൈനായി അപേക്ഷ നൽകാം. ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് ഇതിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കാര്യങ്ങൾ കൂടി പരിശോധിക്കുക.
പ്രോജക്ട് പരമാവധി ഒരു വർഷത്തേക്ക് ആയിരിക്കും. അതുകൊണ്ടുതന്നെ ഈ കാലയളവിലേക്കായിരിക്കും നിയമനം. ബാക്കിയുള്ള വിവരങ്ങൾ താഴെ പട്ടികയിൽ നൽകിയിരിക്കുന്നു.
പുതിയ നോട്ടിഫിക്കേഷൻ: ചെറുപ്രായക്കാരെ ഇന്ത്യൻ റെയിൽവേ വിളിക്കുന്നു!!! North Eastern Railway Recruitment 2023 | RRC Recruitment
യൂണിവേഴ്സിറ്റി | കേരള യൂണിവേഴ്സിറ്റി |
---|---|
തസ്തികയുടെ പേര് | ഫീൽഡ് കം അസിസ്റ്റന്റ് |
ഒഴിവുകളുടെ എണ്ണം | 01 |
വിദ്യാഭ്യാസ യോഗ്യത | ഫസ്റ്റ് ക്ലാസ് ബി എസ് സി ബോട്ടണി |
പ്രവർത്തി പരിചയം | പ്ലാന്റുമായി ബന്ധപ്പെട്ട ഫീൽഡ്, ലബോറട്ടറി പരിചയം |
ശമ്പളം | പ്രതിമാസം 15000 |
തിരഞ്ഞെടുപ്പ് രീതി | ഇന്റർവ്യൂ |
ജോലിസ്ഥലം | തിരുവനന്തപുരം |
പ്രായപരിധി | 35 വയസ്സ് വരെ |
അപേക്ഷിക്കേണ്ട രീതി | പോസ്റ്റ് ഓഫീസ് |
അപേക്ഷ ഫീസ് | ഇല്ല |
അപേക്ഷിക്കേണ്ട രീതി | യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഫോറം, ബയോഡാറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം താഴെ നൽകിയിരിക്കുന്ന അഡ്രസ്സിൽ അയക്കുക |
അപേക്ഷിക്കേണ്ട വിലാസം | Hon Director, Center for Biodiversity Conservation, Department of Botany, University of Kerala, Kariyavattom, Thiruvananthapuram 695 581 |
അവസാന തീയതി | 2023 ജൂലൈ 12 |