കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മിഷന്‍ ശക്തിയുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ രൂപീകരിക്കുന്ന ‘ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണില്‍’ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
Vacancy Details
ഒഴിവുകളുടെ എണ്ണം ഒന്ന്. ശമ്പളം പ്രതിമാസം 18000 രൂപയായിരിക്കും. പ്രായം 18 നും 40 നും മധ്യേയായിരിക്കണം.
യോഗ്യത
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കമ്പ്യൂട്ടര്‍, ഐടി വിഷയങ്ങളിലുള്ള പരിജ്ഞാനം, സര്‍ക്കാര്‍ അല്ലെങ്കില്‍ ഐടി സ്ഥാപനങ്ങളില്‍ കമ്പ്യൂട്ടര്‍, ഐടി മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
അപേക്ഷിക്കേണ്ട വിധം?
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 22 വൈകുന്നേരം 5 മണി. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഇടുക്കി, പൈനാവ് പി ഒ, ഇടുക്കി, പിന്‍ 685603 എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 299475.