കേരള പോലീസ് ഡിപ്പാർട്ട്മെന്റിലെ സബ്സിഡറി പോലീസ് കല്യാൺ ബന്തറിലെ അക്കൗണ്ട് സെക്ഷൻ കൈകാര്യം ചെയ്യുന്നതിന് വേണ്ടി അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയും താല്പര്യവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 16 വൈകുന്നേരം 5 മണി വരെ ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ കൂടി വായിച്ച് മനസ്സിലാക്കുക.
Also Read: മെയിൽ അയച്ച് കേരളാ പോലീസിൽ ജോലി നേടാം: മാസ ശമ്പളം 36,000 വരെ
Age Limit Details
കേരളാ പോലീസിലെ സബ്സിഡറി പോലീസ് കല്യാൺ ബന്തറിലെ അക്കൗണ്ട്സ് ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് 22 മുതൽ 55 വയസ്സ് വരെ പ്രായം ഉള്ളവർ ആയിരിക്കണം.
Vacancy Details
കേരള പോലീസ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് അക്കൗണ്ട്സ് ഓഫീസർ പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
Qualification
ചാർട്ടേഡ് അക്കൗണ്ടന്റ്/ ICWAI/ MCOM/ MBA (ഫിനാൻസ്). അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്നതിലും കുറഞ്ഞത് അഞ്ചു വർഷത്തെ പരിചയം.
Salary Details
അക്കൗണ്ട്സ് ഓഫീസർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40000 രൂപ ശമ്പളം ലഭിക്കുന്നതാണ്.
Selection Procedure
ഇന്റർവ്യൂ വഴിയാണ് നിയമനം. തിരുവനന്തപുരത്താണ് പോസ്റ്റിംഗ് വരിക. മൂന്നുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷയും, ബയോഡാറ്റ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം Additional Director General of Police (HQ) & Chairman, Central Management Committee of Subsidiary Police Kalyan Bhandar, Police Headquarters, Thiruvananthapuram അതല്ലെങ്കിൽ skpkbphq.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ അയക്കുക. അപേക്ഷകൾ 2023 ഓഗസ്റ്റ് 16 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കേണ്ടതാണ്.