കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള ഗ്രാഫിക് ഡിസൈനർ തസ്തികയിലേക്ക് ചുവടെ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിൽ ആയിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40000 രൂപയാണ് ശമ്പളമായി ലഭിക്കുക.
കുടുംബശ്രീ മുഖേന സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നടപ്പാക്കുന്ന സ്ത്രീശാസ്ത്രീകരണ ദാരിദ്രനിർമാർജന പ്രവർത്തനങ്ങൾ, പ്രമുഖ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടികൾ, വിവിധ ക്യാമ്പയിനുകൾ, സെമിനാറുകൾ, ശില്പശാലകൾ, ദേശീയ സരസ് മേള.. വിവിധ പദ്ധതികൾ സംബന്ധിച്ച പുസ്തകങ്ങൾ, മാസിക, ബ്രോഷറുകൾ, കൈപ്പുസ്തകങ്ങൾ എന്നിവയുടെ ഡിസൈനിങ് ജോലികൾ, ലോഗോ ഡിസൈനിങ് എന്നിവയായിരിക്കും ജോലിയുടെ സ്വഭാവം. അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
Also Raed: കേരള യൂണിവേഴ്സിറ്റി ഫീൽഡ് കം ലാബ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023- അപേക്ഷാ ഫീസ് ഇല്ല..!
ബോർഡ് | കുടുംബശ്രീ സംസ്ഥാന മിഷൻ |
---|---|
തസ്തികയുടെ പേര് | ഗ്രാഫിക് ഡിസൈനർ |
ഒഴിവുകളുടെ എണ്ണം | 01 |
വിദ്യാഭ്യാസ യോഗ്യത | BFA അപ്ലൈഡ് ആർട്സ് |
പ്രവർത്തി പരിചയം | ഗ്രാഫിക് ഡിസൈനിങ്ങിൽ കുറഞ്ഞത് 8 വർഷത്തെ പ്രവർത്തിപരിചയം |
ശമ്പളം | പ്രതിമാസം 40,000 |
തിരഞ്ഞെടുപ്പ് രീതി | ഇന്റർവ്യൂ/ ആപ്റ്റ്യൂഡ് ടെസ്റ്റ് |
ജോലിസ്ഥലം | കേരളം |
പ്രായപരിധി | 45 വയസ്സ് വരെ |
അപേക്ഷ ഫീസ് | 500 രൂപ, എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം അയക്കേണ്ടതാണ് |
അപേക്ഷിക്കേണ്ട രീതി | ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അയക്കുക |
അപേക്ഷിക്കേണ്ട വിലാസം | എക്സിക്യൂട്ടീവ് ഡയറക്ടർ,സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ, ട്രിഡ ബിൽഡിംഗ് (മൂന്നാം നില) മെഡിക്കൽ കോളേജ് പി.ഓ, തിരുവനന്തപുരം - 695011 |
ഇന്റർവ്യൂ തീയതി | 2023 ജൂലൈ 15 |