കേരള സർക്കാരിന്റെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ എക്സിക്യൂഷൻ വിഭാഗമായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (Supplyco) ജൂനിയർ മാനേജർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
താല്പര്യമുള്ളവർക്ക് ജൂൺ 7 വൈകുന്നേരം 5 മണി വരെ Supplyco ഇമെയിൽ ഐഡിയിലേക്ക് സിവി അയക്കാം. റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ നൽകുന്നു.
Salary Details for Supplyco Recruitment 2023
Supplyco റിക്രൂട്ട്മെന്റ് വഴി ജൂനിയർ മാനേജർ അക്കൗണ്ട്സ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 22500 രൂപ ശമ്പളം ലഭിക്കും.
About Supplyco Junior Manager Recruitment 2023
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. നിശ്ചിത കാലയളവിന് ശേഷം റിക്രൂട്ട്മെന്റ് റദ്ദ് ചെയ്യുന്നതായിരിക്കും.
Age Details for Supplyco Recruitment 2023
20 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. പ്രായത്തിന്റെ കാര്യത്തിൽ യാതൊരു ഇളവും നൽകുന്നതല്ല.
Qualification for Supplyco Recruitment 2023?
Kerala state civil supplies Corporation Limited ലേക്ക് അപേക്ഷിക്കുന്നതിന് CA ഇന്റർമീഡിയേറ്റ് യോഗ്യത ഉണ്ടായിരിക്കണം.
Supplyco Recruitment Kerala 2023 Vacancy Details
സപ്ലൈകോയിലെ ജൂനിയർ മാനേജർ അക്കൗണ്ട് പോസ്റ്റിലേക്ക് 56 ഒഴിവുകളാണ് ഉള്ളത്.
How to Apply Supplyco Recruitment 2023
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് Supplyco ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
- യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത CV, അനുഭവ സാക്ഷ്യപത്രം എന്നിവ admnsupplyco@gmail.com എന്ന വിലാസത്തിൽ 2023 ജൂൺ 7 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് ലഭിക്കുന്ന വിധത്തിൽ അയക്കുക.
- അപേക്ഷയുടെ മാതൃക താഴെ നൽകിയിട്ടുണ്ട് അത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സ്കാൻ ചെയ്ത് ഇമെയിൽ വഴി അയക്കേണ്ടതാണ്.