NUALS Recruitment 2023 Apply online
NUALS Recruitment 2023 is here! Don't miss this opportunity to join the esteemed National University of Advanced Legal Studies. Explore the latest job openings and secure a rewarding career in the field of legal education. Stay updated with NUALS Recruitment updates for a chance to be a part of this prestigious institution.
NUALS Recruitment 2023: ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, സിവിൽ എഞ്ചിനീയർ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ സ്ഥിതിചെയ്യുന്ന NUALS ദേശീയ നിയമ സർവകലാശാലകളിൽ പ്രധാനപ്പെട്ട ഒന്നാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏതൊരു റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്നതിന് മുൻപും അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
NUALS Recruitment 2023 Salary Details
NUALS കരാർ അടിസ്ഥാനത്തിലുള്ള താൽക്കാലിക റിക്രൂട്ട്മെന്റ് ആണ് നടത്തുന്നത്. അതുകൊണ്ടുതന്നെ നിയമനം തികച്ചും താൽക്കാലികമായിരിക്കും.
സിവിൽ എൻജിനീയർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 60,000 രൂപ ശമ്പളം ലഭിക്കും, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 30000 രൂപയാണ് മാസം ശമ്പളമായി ലഭിക്കുക.
NUALS Recruitment 2023 Vacancy Details
സിവിൽ എഞ്ചിനീയർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ രണ്ട് തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഓരോ തസ്തികയിലേക്കും ഓരോ ഒഴിവ് വീതമാണ് ഉള്ളത്.
NUALS Recruitment 2023 Educational Qualifications
1. സിവിൽ എൻജിനീയർ: സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും 10 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമാണ് സിവിൽ എൻജിനീയർ പോസ്റ്റിലേക്ക് അപേക്ഷിക്കുവാൻ വേണ്ട യോഗ്യത.
2. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്
ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദവും, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ ആശയവിനിമയ ശേഷിയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർ ആയിരിക്കണം.
NUALS Recruitment 2023 Application Fees
1. സിവിൽ എൻജിനീയർ
- ജനറൽ 1000 രൂപ
- SC/ ST : 500 രൂപ
- ജനറൽ 500 രൂപ
- SC/ ST : 250 രൂപ
How to Apply NUALS Recruitment 2023?
യോഗ്യതയുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷാ ഫീസ് അടക്കാനായി www.nuals.ac.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് എസ്ബിഐ പെയ്മെന്റ് ഗേറ്റ് വേവഴി അടക്കുക.
അപേക്ഷിക്കുന്ന സമയത്ത് യോഗ്യതകൾ തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളും, പ്രായം, പരിചയം, ജാതിതുടങ്ങിയ എല്ലാ സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.